നടിക്കൊപ്പം വിജയ് ദേവരകൊണ്ടയുടെ അശ്ലീല വീഡിയോ; അപവാദ പ്രചാരണത്തിന് യൂട്യൂബര്‍ പിടിയില്‍

തെലുങ്ക് താരം വിജയ് ദേവരകൊണ്ടയ്‌ക്കെതിരെ അപവാദ പ്രചാരണം നടത്തിയ യൂട്യൂബര്‍ പൊലീസ് പിടിയില്‍. തന്നെ മോശമായി കാണിക്കുന്ന വീഡിയോ യൂട്യൂബില്‍ പ്രചരിപ്പിച്ചു എന്ന താരത്തിന്റെ പരാതിയിലാണ് ഹൈദരാബാദ് സൈബര്‍ ക്രൈം പൊലീസ് യൂട്യൂബറെ പിടികൂടിയത്.

അനന്ത്പുര്‍ സ്വദേശിയായ യൂട്യൂബറാണ് വിജയ് ദേവരകൊണ്ടയുടെ പരാതിയെ തുടര്‍ന്ന് പിടിയിലായത്. ഒരു നടിയെയും വിജയ് ദേവരകൊണ്ടയേയും ചേര്‍ത്ത് യൂട്യൂബ് ചാനലിലൂടെ വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞു എന്നതാണ് നടന്റെ പരാതിയുടെ അടിസ്ഥാനം.

ചാനലില്‍ നിന്ന് വീഡിയോ ഡിലീറ്റ് ചെയ്തതായും പൊലീസ് ഉറപ്പുവരുത്തിയിട്ടുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഒരാള്‍ വിജയ്യെയും മറ്റൊരു നടിയെയും കുറിച്ച് അശ്ലീല വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പൊലീസ് ഉടന്‍ നടപടി സ്വീകരിച്ചു.

ഇത് നിര്‍മിച്ച യൂട്യൂബറെ കണ്ടെത്തി കൗണ്‍സിലിംഗിന് വിധേയനാക്കുകയും വീഡിയോകള്‍ ഡിലീറ്റ് ചെയ്യിപ്പിച്ച ശേഷം വിട്ടയച്ചുവെന്നും വിജയ് ദേവരകൊണ്ടയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പ്രതികരിച്ചു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ