ലോകത്തെ നടുക്കിയ ആനവേട്ട; എമ്മി ജേതാവ് റിച്ചി മേത്തയുടെ 'പോച്ചർ' ട്രെയ്​ലർ പുറത്ത്

കേരളത്തിൽ അരങ്ങേറിയ ആന വേട്ടയും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും പ്രമേയമാവുന്ന ‘പോച്ചറി’ന്റെ ട്രെയ്ലർ പുറത്ത്. എമ്മി പുരസ്കാര ജേതാവ് റിച്ചി മേത്ത രചനയും സംവിധാനവും നിർവഹിക്കുന്ന ‘പോച്ചർ’ ആമസോൺ പ്രൈമിലൂടെയാണ് സ്ട്രീമിംഗ് ആരംഭിക്കുന്നത്.

നിമിഷ സജയൻ, റോഷൻ മാത്യു, ദിബ്യേന്ദു ഭട്ടാചാര്യ, കനി കുസൃതി, അങ്കിത് മാധവ്, രഞ്ജിത മേനോൻ, മാല പാർവ്വതി തുടങ്ങിയവരാണ് വെബ് സീരീസിലെ പ്രധാന താരങ്ങൾ.ഇൻവെസ്റ്റിഗേറ്റീവ് ക്രൈം- ത്രില്ലർ ഴോണറിലാണ് വെബ് സീരീസ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയാണ് വി സീരീസിലൂടെ റിച്ചി മേത്ത പറയുന്നത്.

ഫെബ്രുവരി 23 മുതലാണ് സ്ട്രീമിംഗ് ആരംഭിക്കുന്നത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ വെബ് സീരീസ് ലഭ്യമാവും.   ഓസ്കർ പുരസ്കാര ജേതാക്കളായ ക്യുസി എന്റർടൈൻമെന്റ് ആണ് വെബ് സീരീസ് നിർമ്മിച്ചിരിക്കുന്നത്. ബോളിവുഡ് താരം ആലിയ ഭട്ട് സീരീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൂടിയാണ്.

ആകെ 8 എപ്പിസോഡുകളാണ് വെബ് സീരീസിലുള്ളത്. ഇതിന് മുന്നേ ആദ്യ മൂന്ന് എപ്പിസോഡുകൾ സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു.

ജൊഹാൻ ഹെർലിൻ ആണ് സീരീസിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഇയോബിന്റെ പുസ്തകം, തുറമുഖം എന്നീ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ ഗോപൻ ചിദംബരം ആണ് പോച്ചർ മലയാളം വേർഷന് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്

Latest Stories

കരുനാഗപ്പള്ളിയില്‍ രണ്ട് അപകടങ്ങളിലായി രണ്ട് പേര്‍ മരിച്ച സംഭവം; ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുത്ത് കെഎസ്ആര്‍ടിസി

പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും പിന്നില്‍; റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഗുരുവായൂരമ്പല നടയില്‍ മുന്നേറുന്നു

അതിരപ്പിള്ളിയിലും വാഴച്ചാലും സഞ്ചാരികള്‍ക്ക് പ്രവേശനമില്ല; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു; നടപടി മോശം കാലാവസ്ഥയെ തുടര്‍ന്ന്

സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ ബാധിച്ച് ഒരാള്‍ മരിച്ചു; മലപ്പുറം-കോഴിക്കോട് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കെട്ടിവെക്കേണ്ടത് 59 ലക്ഷം; നിയമം ലംഘിച്ചതിന് കർണാടക ബാങ്കിനെതിരെ നടപടിയുമായി ആർബിഐ

തലസ്ഥാനത്തെ റോഡുകള്‍ വെള്ളക്കെട്ടുകള്‍; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം, അവരെ ശിക്ഷിക്കണം: പരേഷ് റാവല്‍

അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി; പട്ടേൽ നഗർ മെട്രോ സ്റ്റേഷനിലും മെട്രോയ്ക്കകത്തും ചുവരെഴുത്ത്

ഇബ്രാഹിം റെയ്‌സി മൊസാദിന്റെ ഇരയായതോ?; ദുരൂഹതയൊഴിയാതെ ഇറാന്‍ പ്രസിഡന്റിന്റെ മരണം