വെന്റിലേറ്റര്‍ ബെഡിനായി സഹായം അഭ്യര്‍ത്ഥിച്ച് നടി പിയ ബാജ്‌പേയ്; ഒടുവില്‍ ദുഃഖവാര്‍ത്തയുമായി താരം

നടി പിയ ബാജ്‌പേയുടെ സഹോദരന്‍ കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന സഹോദരന് വേണ്ടി വെന്റിലേറ്റര്‍ ബെഡ് ആവശ്യപ്പെട്ട് നടി സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ബെഡ് കിട്ടാത്തതിനെ തുടര്‍ന്ന് സഹോദരന്‍ മരിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉത്തരപ്രദേശിലെ ഫറൂഖ്ബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പിയയുടെ സഹോദരന്‍. “”എനിക്ക് സംസ്ഥാന സര്‍ക്കാരിന്റെ സഹായം വേണം. ഒരു വെന്റിലേറ്റര്‍ ബെഡ് വേണം. എന്റെ സഹോദരന്‍ മരിയ്ക്കാന്‍ പോകുകയാണ്. ആര്‍ക്കെങ്കിലും സഹായിക്കാന്‍ പറ്റുമെങ്കില്‍ വിളിക്കണം”” എന്നാവശ്യപ്പെട്ട് ഒരു ഫോണ്‍ നമ്പറും പിയ ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു.

എന്നാല്‍ രണ്ടു മണിക്കൂറിന് ശേഷം സഹോദരന്‍ മരിച്ചു എന്ന ദുഃഖവാര്‍ത്ത താരം ട്വീറ്റ് ചെയ്തു. തമിഴില്‍ അരങ്ങേറ്റം കുറിച്ച പിയ മാസ്റ്റേഴ്‌സ്, ആമയും മുയലും, അഭിയുടെ കഥ അനുവിന്റെയും എന്നീ മലയാളം സിനിമകളിലും വേഷമിട്ടിട്ടുണ്ട്.

പൊയ് സൊല്ല പോറോം ആണ് പിയയുടെ ആദ്യ ചിത്രം. ഗോവ, കോ എന്നീ ചിത്രങ്ങളിലൂടെയാണ് പിയ ശ്രദ്ധിക്കപ്പെട്ടത്. 2018ല്‍ പുറത്തിറങ്ങിയ അഭിയുടെ കഥ അനുവിന്റെയും ആണ് താരത്തിന്റെയും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്