ദ വേള്‍ഡ് ഓഫ് 'ഫാന്റം'; വിക്രാന്ത് റോണയായി കിച്ച സുധീപ്

കിച്ച സുധീപ് നായകനാകുന്ന “ഫാന്റം” ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. “”വിക്രാന്ത് റോണ-ദ വേള്‍ഡ് ഓഫ് ഫാന്റം”” എന്ന ഹാഷ്ടാഗുകളോടെയാണ് കിച്ച സുധീപ് പോസ്റ്റര്‍ പങ്കുവച്ചത്. ഒരു ഗ്യാങ് ലീഡറുടെ ഗെറ്റപ്പിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. “രംഗിതരംഗ” ചിത്രത്തിന് ശേഷം അനൂപ് ഭണ്ഡാരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫാന്റം.

നേരത്തെ സുദീപിന്റെ കഥാപാത്രവും ഒരു കൊച്ചു പെണ്‍കുട്ടിയും ഒരു കാട്ടിലെ അരുവിയിലൂടെ യാത്ര ചെയ്യുന്ന വീഡിയോയും കിച്ച സുധീപ് പുറത്തുവിട്ടിരുന്നു. ഫാന്റം ഒരു ത്രില്ലര്‍ ചിത്രമാകും എന്നാണ് ഇത് സൂചിപിക്കുന്നത്. ഇതൊരു ടീസറല്ല, ഷൂട്ടിംഗ് ആരംഭിച്ചതിന്റെ ആവേശമാണ് പങ്കുവയ്ക്കുന്നതെന്നും വീഡിയോയില്‍ സൂചിപ്പിച്ചിരുന്നു.

https://www.instagram.com/p/CDsjMDbH0iL/

“”ഇന്ന് മെയ്ക്കപ്പ് ഇടുന്നത് വല്ലാത്ത ഒരു അനുഭവമായിരുന്നു. എന്റെ പാഷനില്‍ നിന്ന് വലിയൊരു ഇടവേളയെടുത്ത പോലെയാണ് എനിക്ക് തോന്നിയത്. സിനിമയെന്ന പാഷന്‍. അതുകൊണ്ട് ഞാനിതാ ഇവിടെ വിക്രാന്ത് റോണയായി വീണ്ടും….ഫാന്റം തുടങ്ങുന്നു”” എന്ന കുറിപ്പും വീഡിയോക്കൊപ്പം സുധീപ് പങ്കുവച്ചിരുന്നു.

https://www.instagram.com/p/CC0b7nNn2_l/

കഴിഞ്ഞ മാസമാണ് കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് ഫാന്റത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. ഹൈദരാബാദിലെ സ്റ്റുഡിയോയിലാണ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ തുടരുന്നത്. ഫാന്റത്തിന് പിന്നാലെ കിച്ചയെ നായകനാക്കി പുതിയ രണ്ട് ചിത്രങ്ങള്‍ കൂടി അനൂപ് ഭണ്ഡാരി പ്രഖ്യാപിച്ചിട്ടുണ്ട്.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്