'പേരന്‍പ്' വീണ്ടും അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്

മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തിയ “പേരന്‍പ്” വീണ്ടും അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്. ഫ്രാങ്ക്ഫര്‍ട്ടില്‍ നടക്കുന്ന ന്യൂജനറേഷന്‍ ഇന്‍ഡിപെന്‍ഡന്റ് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. നവംബര്‍ രണ്ടിനാണ് ചിത്രം പ്രദര്‍ശിപ്പിക്കുക.

റോട്ടര്‍ഡാം, ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിലുകളിലും ചിത്രം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, മാനസിക അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരു പെണ്‍കുട്ടിയുടെയും അവളുടെ പിതാവിന്റെയും കഥയാണ് പേരന്‍പിലുടെ പറയുന്നത്. അച്ഛന്‍ അമുദവന്‍ ആയി മമ്മൂട്ടി എത്തിയപ്പോള്‍ മകള്‍ പാപ ആയി എത്തിയത് സാധന ആണ്.

“തങ്കമീന്‍കള്‍”, “തരമണി” എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധയനായ റാം ആണ് പേരന്‍പ് സംവിധാനം ചെയ്തിരിക്കുന്നത്. അഞ്ജലി, സമുദ്രക്കനി, അഞ്ജലി അമീര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. പി.എല്‍ തേനപ്പനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. തേനി ഈശ്വര്‍ ആണ് ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.

Latest Stories

വിവാഹം കഴിഞ്ഞിട്ട് ദിവസങ്ങൾ മാത്രം, ലിവർപൂൾ താരം കാറപകടത്തിൽ മരിച്ചു; ഞെട്ടലിൽ ഫുട്ബോൾ ലോകം

സൂംബക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപകന് സസ്‌പെൻഷൻ

'രക്ഷാപ്രവർത്തനത്തിൽ വീഴ്ച വന്നിട്ടില്ല, കോട്ടയം മെഡിക്കൽ കോളേജിലേത് ദൗർഭാഗ്യകരമായ സംഭവം'; ജില്ലാ കളക്ടർ അന്വേഷിക്കുമെന്ന് മന്ത്രി വീണ ജോർജ്

'വിമാനത്തിൽ കയറിയപ്പോൾ ആ കുടിയേറ്റക്കാരൻ സ്വയം കീറിമുറിച്ച് ഭക്ഷിക്കാൻ തുടങ്ങി, അയാൾ നരഭോജി'; ക്രിസ്റ്റി നോം

'ആ സിക്സ് അടിച്ചുകൊണ്ട് നിങ്ങൾ എന്റെ വിവാഹം നശിപ്പിച്ചു’; ആമിർ ഖാന്റെ സ്വപ്നം തകർത്ത പാക് താരം

ചോറില്‍ മണ്ണ് വാരിയിടുന്നത് കണ്ടിട്ടും സുരേഷ്‌ഗോപി നിശബ്ദന്‍; മൗനം വെടിയണം, സിനിമയ്ക്ക് വേണ്ടിയും സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടിയും ശബ്ദിക്കണമെന്ന് കെസി വേണുഗോപാല്‍

അങ്ങനെ ചെയ്തത് എന്തായാലും നന്നായി, ധനുഷിന് മുൻപ് കുബേരയിൽ പരി​ഗണിച്ചത് ആ സൂപ്പർതാരത്തെ, അവസാന നിമിഷം നിരസിച്ചതിന് കാരണം

സെന്‍സര്‍ കത്രികപ്പൂട്ടിലാക്കിയ ജാനകി

നാല് ലക്ഷം ഇക്കാലത്ത് എന്തിന് തികയും, ഇത് കിട്ടിയാൽ പോരാ.., പ്രതിമാസം 10 ലക്ഷം എങ്കിലും കിട്ടണം; ഷമിക്കെതിരെ അടുത്ത അങ്കം കുറിച്ച് ഹസിൻ ജഹാൻ

'കടക്ക് പുറത്ത്...' ട്രംപിനെ കാണാൻ വൈറ്റ് ഹൗസിലെ യോഗത്തിലേക്ക് കയറിച്ചെന്നു, സക്കർബെർഗിനെ പുറത്താക്കി