രാജാവ്, ഇതിഹാസം, സുഹൃത്ത്; ഷാരൂഖിനെ പുകഴ്ത്തി പൗലോ കൊയ്‌ലോ

ഷാരൂഖ് ഖാനെ പ്രശംസിച്ച് ലോകപ്രശസ്ത എഴുത്തുകാരന്‍ പൗലോ കൊയ്ലോ. പഠാന്‍ സിനിമയുടെ വിജയത്തില്‍ ആരാധകര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് ഷാരൂഖ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ ഷെയര്‍ ചെയ്താണ് പൗലോ കൊയ്ലോ താരത്തെ പ്രശംസിച്ചത്.’രാജാവ്, ഇതിഹാസം, സുഹൃത്ത്. എല്ലാത്തിലുമുപരി മികച്ച നടന്‍. പാശ്ചാത്യ രാജ്യങ്ങളില്‍ അദ്ദേഹത്തെ അറിയാത്തവര്‍ക്കായി, ‘മൈ നേം ഈസ് ഖാന്‍’ – ഞാന്‍ ഒരു തീവ്രവാദിയല്ല എന്ന സിനിമ നിര്‍ദേശിക്കുന്നു’, എന്നായിരുന്നു അദ്ദേഹം കുറിച്ചത്.

‘മൈ നേം ഈസ് ഖാന്‍’ എന്ന ചിത്രത്തെ പ്രശംസിച്ച് 2017 ല്‍ പൗലോ കൊയ്ലോ രംഗത്തെത്തിയിരുന്നു. ചിത്രത്തിലെ ഷാരൂഖിന്റെ പ്രകടനത്തിന് ഓസ്‌കാര്‍ അവാര്‍ഡ് നല്‍കണമെന്നും പൗലോ കൊയ്ലോ അന്ന് ട്വിറ്ററില്‍ കുറിച്ചിരുന്നു.

കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത് 2010 ഫെബ്രുവരി 12ന് പുറത്തിറങ്ങിയ ബോളിവുഡ് ചിതമാണ് മൈ നേം ഈസ് ഖാന്‍. മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച നടി എന്നീ വിഭാഗങ്ങളില്‍ 2011 ലെ ഫിലിം ഫയര്‍ പുരസ്‌കാരങ്ങള്‍ ചിത്രത്തിന് ലഭിച്ചിരുന്നു.

അതേസമയം എട്ട് ദിവസത്തില്‍ 417 കോടിയാണ് പഠാന്‍ ഇന്ത്യയില്‍ നിന്നും നേടിയിരിക്കുന്നത്. ഓവര്‍സീസില്‍ 250 കോടിയും. ഇതോടെ ലോകമെമ്പാടുമായി 667 കോടിയാണ് ഷാരൂഖ് ഖാന്‍ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ