ഈശോയുടെ പേരില്‍ വിഷം ചീറ്റുന്ന ക്രിസ്ത്യാനി താലിബാനെ പരാജയപ്പെടുത്തണം: സക്കറിയ

നാദിര്‍ഷയുടെ ‘ഈശോ’ സിനിമയുടെ പേരില്‍ വിഷം ചീറ്റുന്നവരെ ഒറ്റപ്പെടുത്തണമെന്ന് എഴുത്തുകാരന്‍ പോള്‍ സക്കറിയ. കേരള ക്രൈസ്തവസഭകളുടെ ചരിത്രത്തില്‍ അരങ്ങേറിയിട്ടുള്ള അതീവ ലജ്ജാവഹങ്ങളായ സംഭവവികാസങ്ങളുടെ പട്ടികയിലേക്ക് ഒരു പുതിയ നാണംകെട്ട കൂട്ടിച്ചേര്‍ക്കലാണ് ഒരു സംഘം ബുദ്ധിശൂന്യരായ പുരോഹിതന്മാരും ‘വിശ്വാസി’കളും ചേര്‍ന്ന് ‘ഈശോ’ എന്ന സിനിമയുടെ പേരില്‍ ചെയ്തു വെച്ചിരിക്കുന്നത് എന്ന് സക്കറിയ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സക്കറിയയുടെ കുറിപ്പ്:

‘ഈശോ’: ഈ വിഷംചീറ്റലിനെ ഒറ്റപ്പെടുത്തണം
കേരള ക്രൈസ്തവസഭകളുടെ ചരിത്രത്തില്‍ അരങ്ങേറിയിട്ടുള്ള അതീവ ലജ്ജാവഹങ്ങളായ സംഭവികാസങ്ങളുടെ പട്ടികയിലേക്ക് ഒരു പുതിയ നാണംകെട്ട കൂട്ടിച്ചേര്‍ക്കലാണ് ഒരു സംഘം ബുദ്ധിശൂന്യരായ പുരോഹിതന്മാരും ‘വിശ്വാസി’കളും ചേര്‍ന്ന് ‘ഈശോ’ എന്ന സിനിമയുടെ പേരില്‍ ചെയ്തു വച്ചിരിക്കുന്നത്.

ഭാഗ്യവശാല്‍ അവരുടെ സംസ്‌കാരശൂന്യതയും ഇരുളടഞ്ഞ മനസ്സുകളും ക്രൈസ്തവരിലെ ബഹുഭൂരിപക്ഷം പങ്കുവയ്ക്കുന്നില്ല. ശരാശരി മലയാളി ക്രിസ്ത്യാനി വീണ്ടു വിചാരത്തോടെയും പക്വതയോടെയും കേരളത്തിന്റെ സവിശേഷമായ മതമൈത്രീ സംസ്‌കാരത്തില്‍ ഇണങ്ങിച്ചേര്‍ന്നു ജീവിക്കുന്നു-അങ്ങനെയായിട്ട് ശതാബ്ദങ്ങളായി.

മേല്‍പ്പറഞ്ഞ ദുഷ്ടമനസ്സുകളുടെ വിഡ്ഢിത്തം ആപല്‍ക്കരമായിത്തീരുന്നത് നാദിര്‍ഷായ്ക്കോ മലയാള സിനിമയ്‌ക്കോ മുസ്ലിങ്ങള്‍ക്കോ അല്ല, ക്രൈസ്തവര്‍ക്ക് തന്നെയാണ്. അവര്‍ താഴ്ത്തികെട്ടുകയും കരിതേയ്ക്കുകയും അപകടപ്പെടുത്തുകയും ചെയ്യുന്നത് കേരള സംസ്‌കാരത്തിന്റെ ആധാരശിലയായ സാമുദായിക സൗഹാര്‍ദം പങ്കുവച്ച് ഇവിടെ ഐശ്വര്യപൂര്‍വം ജീവിക്കുന്ന ക്രൈസ്തവ സമൂഹത്തെയാണ്. ഒപ്പം മലയാളികളെ ഒന്നടങ്കവും അവരുടെ കുറ്റകരമായ അസഹിഷ്ണുത അപമാനിക്കുന്നു.

യേശു അഥവാ ഈശോ എന്ന നല്ലവനായ മനുഷ്യന്‍ ഒരിക്കല്‍ കണ്ട സുന്ദരമാനവിക സ്വപ്നത്തിന്റെ എന്തെങ്കിലും ഒരംശം ഇവിടെ അവശേഷിക്കുന്നുണ്ടെങ്കില്‍ അതിനെക്കൂടി ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുകയാണ് ഈ ക്രിസ്ത്യാനി താലിബന്‍. ഈ വിഷം ചീറ്റലിനെ ഒറ്റപ്പെടുത്തുകയും പരാജയപ്പെടുത്തുകയും ചെയ്യേണ്ടത് കേരള ക്രൈസ്തവ സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്, സാംസ്‌കാരിക കേരളത്തിന്റെ ആവശ്യവുമാണ്.

Latest Stories

പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥന്റെ മരണം; സസ്‍പെൻഷൻ നേരിട്ട ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം നൽകി സർക്കാർ

അവന്‍ ഒരു വലിയ പാഠമാണ്, ലോകം അവസാനിച്ചു എന്ന് തോന്നിന്നിടത്തുനിന്നും പുതിയൊരു ലോകം നമുക്ക് വെട്ടിപ്പിടിക്കാം എന്നതിന്‍റെ അടയാളം

നവവധുവിന് ആക്രമണം നേരിട്ട സംഭവം; രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

സ്‌കൂളില്‍ ഇഴജന്തുക്കളുടെ സാന്നിദ്ധ്യം ഇല്ലെന്ന് ഉറപ്പു വരുത്തണമെന്ന് മന്ത്രി; 25ന് സ്‌കൂളുകളില്‍ ശുചീകരണ ദിനം; പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം എളമക്കരയില്‍

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം അതിതീവ്ര മഴ; മലവെള്ളപ്പാച്ചിലിനും മിന്നല്‍ പ്രളയത്തിനും സാധ്യത; കേന്ദ്ര കാലവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയെന്ന് മുഖ്യമന്ത്രി

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും