ലക്ഷം കടന്ന് ലൈക്കുകള്‍; മമ്മൂട്ടിയുടെ പതിനെട്ടാം പടിയിലെ ആ മാസ് ലുക്കിന് പിന്നില്‍ ഈ യുവാവ്

പതിനെട്ടാം പടി എന്ന ചിത്രത്തിലെ തന്റെ കഥാപാത്രത്തിന്റെ ഒരു ചിത്രം നടന്‍ മമ്മൂട്ടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. താന്‍ അവതരിപ്പിക്കുന്ന “ജോണ്‍ എബ്രഹാം പാലയ്ക്കല്‍” എന്ന കഥാപാത്രത്തിന്റെ ലുക്കാണ് മമ്മൂട്ടി പങ്കു വെച്ചത്. നിമിഷനേരം കൊണ്ടാണ് ചിത്രം വൈറലായത്. നിമിഷനേരം കൊണ്ട് ലൈക്കുകളും ഷെയറുകളും കമന്റുകളും കുന്നുകൂടി. വമ്പന്‍ സ്വീകാര്യതയാണ് ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ നല്‍കിയത്.

മുടി നീട്ടി വളര്‍ത്തി അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ മാസ് ലുക്കിലായിരുന്നു ചിത്രത്തില്‍ മമ്മൂട്ടി. ആരാധകരെ ത്രസിപ്പിച്ച ആ ലുക്കിന് പിന്നില്‍ ഡിസൈനറും സ്‌റ്റൈലിസ്റ്റുമായ അഭിജിത്ത് നായര്‍ എന്ന യുവാവാണ്. കഥാപാത്രത്തിനിണങ്ങിയ രീതിയില്‍ പേസ്‌ററല്‍ ഷേഡുകളിലുള്ള കോസ്റ്റ്യൂമാണ് മമ്മൂട്ടിയ്ക്കു വേണ്ടി അഭിജിത്ത് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഓഫ് വൈറ്റ് ലിനന്‍ ഷര്‍ട്ടും മാറ്റ് ബ്ലാക്ക് കോട്ടണ്‍ ഷ്രഗ്ഗും ലീയുടെ ഡെനിം ജീന്‍സും വൈല്‍ഡ് ക്രാഫ്റ്റ് ബൂട്ട്‌സും അണിഞ്ഞാണ് മമ്മൂട്ടി ചിത്രത്തില്‍. ഒന്നര ലക്ഷത്തിന് മേല്‍ ലൈക്കാണ് ചിത്രത്തിന് ഇതുവരെ ലഭിച്ചിരിക്കുന്നത്.

https://www.facebook.com/photo.php?fbid=2192024907503255&set=a.449293361776427&type=3&theater

ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ശങ്കര്‍ രാമകൃഷ്ണന്‍ ഒരുക്കുന്ന ചിത്രമാണ് പതിനെട്ടാം പടി. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഗസ്റ്റ് റോളിലാണ് മമ്മൂട്ടി എത്തുന്നത്. 60 ലധികം പുതുമുഖങ്ങള്‍ പതിനെട്ടാം പടിയില്‍ അണി നിരക്കുന്നുണ്ട്. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഏറെ സാമുഹ്യ പ്രധാന്യമുള്ള വിഷയമാണ് സിനിമയിലൂടെ ശങ്കര്‍ രാമകൃഷ്ണന്‍ പറയാന്‍ പോവുന്നതെന്നാണ് വിവരം. ഉണ്ട, മാമാങ്കം, പതിനെട്ടാംപടി എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി ഒരേസമയം പുരോഗമിക്കുന്നത്.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ