ദംഗലിന് പിന്നാലെ പഠാനും; കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ നേടിയത് 1.40 കോടി

പഠാന്‍ തിയേറ്ററുകളില്‍ വിജയകരമായി മുന്നേറുമ്പോള്‍ കൊച്ചി മള്‍ട്ടിപ്ലക്‌സുകളിലും ഇടം പിടിക്കുകയാണ്. ആമിര്‍ ഖാന്റെ ദംഗലിന് ശേഷം 1.40 കോടി നേടുന്ന രണ്ടാമത്തെ ബോളിവുഡ് സിനിമയായി മാറിയിരിക്കുകയാണ് പഠാന്‍. 2.65 കോടിയാണ് കൊച്ചിയിലെ മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് ദംഗല്‍ നേടിയത്.

പഠാന്‍ ഈ ആഴ്ച്ച കൂടി കഴിയുമ്പോള്‍ ലോകമെമ്പാടുമുള്ള കളക്ഷനില്‍ 900 കോടി കടക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് നിരീക്ഷകര്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ മാത്രം 500 കോടിയിലേക്ക് കടക്കുകയാണ് ചിത്രം. വ്യാഴാഴ്ച ഏകദേശം 5.50 – 5.75 വരെ കോടി രൂപയാണ് ചിത്രം നേടിയതെന്ന് ബോക്സ് ഓഫീസ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയില്‍ മാത്രം 500 കോടിയിലേക്ക് കടക്കുകയാണ് ചിത്രം. വ്യാഴാഴ്ച ഏകദേശം 5.50 – 5.75 വരെ കോടി രൂപയാണ് ചിത്രം നേടിയതെന്ന് ബോക്സ് ഓഫീസ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനുവരി 25നാണ് സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത പഠാന്‍ റിലീസ് ചെയ്തത്.

അറ്റ്ലി സംവിധാനം ചെയ്യുന്ന ജവാന്‍ ആണ് ആരാധകര്‍ കാത്തിരിക്കുന്ന അടുത്ത ഷാരൂഖ് ചിത്രം. നയന്‍താരയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു