പാര്‍വതി- ബിജു മേനോന്‍ ചിത്രം പൂര്‍ത്തിയായി; റിലീസ് ഫെബ്രുവരിയില്‍

പ്രശസ്ത ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ബിജു മേനോന്‍, പാര്‍വതി തിരുവോത്ത്, ഷറഫുദീന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം അടുത്ത വര്‍ഷം ഫെബ്രുവരി 4-ന് പ്രദര്‍ശനത്തിനെത്തും എന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിക്കുന്നത്.

പാലായിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് ഈ ചിത്രം പറയുക. ലോക്ഡൗണിന് തൊട്ടു മുമ്പ് മുംബൈയില്‍ നിന്നും കേരളത്തിലേക്ക് പോകുന്ന ദമ്പതികളെ കുറിച്ചും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളെ കുറിച്ചുമാണ് ചിത്രം.

പാലാക്കാരനായാണ് ബിജു മേനോന്‍ വേഷമിടുന്നത് എന്നാണ് സാനു ജോണ്‍ വര്‍ഗീസ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്. സൈജു കുറുപ്പ്, ആര്യ സലിം തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തും. ആഷിഖ് അബുവിന്റെ ഒപിഎം ഡ്രീം മില്ലും, സന്തോഷ് കുരുവിളയുടെ മൂണ്‍ ഷോട്ട് എന്റര്‍ടെയിന്‍മെന്റുമാണ് നിര്‍മ്മാണം.

ജി. ശ്രീനിവാസ റെഡ്ഡി ആണ് ഛായാഗ്രഹണം. സംഗീതം നേഹ നായര്‍, യാക്സണ്‍ ഗാരി പെരേര. എഡിറ്റിംഗ് മഹേഷ് നാരായണനും നിര്‍വ്വഹിക്കുന്നു. മേം മാധുരി ദീക്ഷിത് ബന്‍നാ ചാഹതീ ഹൂം എന്ന ബോളിവുഡ് ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായ സാനു ജോണ്‍ വര്‍ഗീസ് വിശ്വരൂപം, തൂങ്കാവനം, ടേക്ക് ഓഫ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, മാലിക് എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.

Latest Stories

പൃഥിയെ പോലെ ഒരു നടനെ വിവാഹം ചെയ്യുന്നത് ചലഞ്ചിം​ഗ് ആണ്; ആ ഒരു കാര്യമാണ് ഞങ്ങൾക്കിടയിലെ ഏറ്റവും വലിയ വഴക്ക്; തുറന്നുപറഞ്ഞ് സുപ്രിയ മേനോൻ

കെ ഫോർ കല്ല്യാണം; 'ഗുരുവായൂരമ്പല നടയിൽ' ഏറ്റവും പുതിയ ഗാനം പുറത്ത്

ഇത് ത്രീസം അല്ല, ആനന്ദ് എനിക്ക് വേണ്ടിയാണ് ഓപ്പൺ റിലേഷൻഷിപ്പിന് ശ്രമിച്ചത്: കനി കുസൃതി

ആ ഗ്യാങ്ങ്സ്റ്റർ ചിത്രത്തിൽ നിന്നും വ്യത്യസ്തമായി 'ആവേശ'ത്തിൽ എന്ത് ചെയ്യാമെന്നാണ് എപ്പോഴും ആലോചിച്ചത്..: ജിതു മാധവൻ 

'എടാ മോനെ സുജിത്തേ ചേട്ടനെല്ലാം കാണുന്നുണ്ട്'; വീടിന്റെ മേല്‍ക്കൂരയിലെ സഞ്ജുവിന്റെ ഭീമന്‍ ചിത്രം കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം

മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

'വന്നവരും നിന്നവരും' ഗുജറാത്തില്‍ തമ്മിലടിയ്ക്ക് പിന്നില്‍; മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

എച്ച്ഡി രേവണ്ണയ്ക്ക് ജാമ്യം ലഭിച്ചു; ഉപാധികളോടെ ജാമ്യം അനുവദിച്ചത് അതിജീവിത മൊഴിമാറ്റിയതോടെ

കാമുകിമാരല്ല മാപ്പ് ചോദിക്കണ്ടത്, ഞങ്ങളുടെ ക്ഷേത്രത്തില്‍ വന്ന് സല്‍മാന്‍ ക്ഷമ പറയണം: ബിഷ്ണോയ് സമുദായം

ഭര്‍ത്താവ് കുര്‍ക്കുറേ വാങ്ങി നല്‍കിയില്ല; വിവാഹ മോചനം തേടി യുവതി