പാര്‍വതിയും ബിജു മേനോനും ഒന്നിക്കുന്നു, സാനു ജോണ്‍ വര്‍ഗീസിന്റെ ആദ്യ സംവിധാന സംരംഭം; നിര്‍മ്മാണം ആഷിഖ് അബുവും മൂണ്‍ ഷോട്ടും

പ്രശസ്ത ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ് സംവിധായകനാകുന്നു. ബിജു മേനോന്‍, പാര്‍വതി തിരുവോത്ത്, ഷറഫുദീന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ സൈജു കുറുപ്പ്, ആര്യ സലിം തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തും. ആഷിഖ് അബുവിന്റെ ഒപിഎം ഡ്രീം മില്ലും, സന്തോഷ് കുരുവിളയുടെ മൂണ്‍ ഷോട്ട് എന്റര്‍ടെയിന്‍മെന്റുമാണ് നിര്‍മ്മാണം.

“”കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ്. ലോക്ഡൗണിന് തൊട്ടു മുമ്പ് മുംബൈയില്‍ നിന്നും കേരളത്തിലേക്ക് പോകുന്ന ദമ്പതികളെ കുറിച്ചും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളെ കുറിച്ചുമാണ് ചിത്രം. പാര്‍വതിയും ഷറഫുദീനും ദമ്പതികളായാണ് അഭിനയിക്കുന്നത്. പാലാക്കാരനായാണ് ബിജു മേനോന്‍ വേഷമിടുന്നത്”” എന്നാണ് സാനു ജോണ്‍ വര്‍ഗീസ് ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കിയിരിക്കുന്നത്.

സിനിമയുടെ ചിത്രീകരണം ഇന്ന് കോട്ടയത്ത് ഇന്‍ഫാന്റ് ജീസസ് ബഥനി കോണ്‍വെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ചു. ജി. ശ്രീനിവാസ റെഡ്ഡി ആണ് ഛായാഗ്രഹണം. സംഗീതം നേഹ നായര്‍, യാക്‌സണ്‍ ഗാരി പെരേര. എഡിറ്റിംഗ് മഹേഷ് നാരായണനും നിര്‍വ്വഹിക്കുന്നു.

മേം മാധുരി ദീക്ഷിത് ബന്‍നാ ചാഹതീ ഹൂം എന്ന ബോളിവുഡ് ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായ സാനു ജോണ്‍ വര്‍ഗീസ് വിശ്വരൂപം, തൂങ്കാവനം, ടേക്ക് ഓഫ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25, മാലിക് എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.

Latest Stories

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി