'പാപ്പന്റേം സൈമന്റേം പിള്ളേര്‍'ക്ക് മികച്ച പ്രതികരണം; ഒപ്പം കാരൂര്‍ ഫാസിലിനും

നാല് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസായ ‘പാപ്പന്റേം സൈമന്റേം പിള്ളേര്‍’ എന്ന സിനിമ മികച്ച അഭിപ്രായം നേടുമ്പോള്‍ സിനിമാ രംഗത്തക്ക് ഗായകനും, അഭിനേതാവുമായ ഒരു പ്രവാസി കൂടി കടന്നു വരുന്നു. അബുദാബിയിലെ ഒരു സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയുന്ന കാരൂര്‍ ഫാസില്‍ സിനിമയില്‍ രണ്ട് ഗാനങ്ങള്‍ പാടി ശ്രദ്ധേയനായിരിക്കുകയാണ്.

ഗാനങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ മികച്ച അഭിപ്രായങ്ങള്‍ നേടിക്കഴിഞ്ഞു. നിരവധി സ്റ്റേജ് ഷോകളിലും, കാസറ്റുകളിലും പടിയിട്ടുള്ള ഫാസില്‍ പാപ്പന്റേം സൈമന്റേം പിള്ളേര്‍ എന്ന സിനിമയിലൂടെ പിന്നണി ഗാനരംഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ്. കാരൂര്‍ കൊമ്പൊടിഞ്ഞാമക്കല്‍ സ്വദേശിയാണ് കാരൂര്‍ ഫാസില്‍. നിരവധി പേരാണ് ആദ്യ ദിവസം സിനിമ കണ്ടത്.

ഒരു കാലിക പ്രസക്തമായ വിഷയമാണ് ഈ സിനിമ കാണിക്കുന്നത് നിരവധി ഹ്രസ്വ സിനിമകള്‍ കൈകാര്യം ചെയ്ത ഷിജോ വര്‍ഗീസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത പാപ്പന്റേം സൈമന്റേം പിള്ളേര്‍ സ്വിസ് ടെലി മീഡിയയുടെ ബാനറില്‍ ആണ് ഒരുക്കിയിരിക്കുന്നത്. യുവ തലമുറക്കുള്ള സന്ദേശത്തോടൊപ്പം രക്ഷിതാക്കള്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ് ഈ കാലഘട്ടത്തിന്റെ കഥ പറയുന്ന സിനിമയിലൂടെ സംവിധായകന്‍ പറയുന്നത്.

കോവിഡ് പോലുള്ള പ്രതിസന്ധിഘട്ടങ്ങളിലും സിനിമ റിലീസ് ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് സംവിധായകന്‍ ഷിജോ വര്‍ഗീസ് പറഞ്ഞു. ആഗസ്റ്റ് 29ന് ആണ് ചിത്രം റിലീസായത്. സിനിമ പ്രേഷകര്‍ ഇരുകൈകളും നീട്ടി ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു. ഗാനരചന-പ്രസാദ് പാറപ്പുറം, സോജിന്‍ ജെയിംസ്.

സംഗീതം-കലാമണ്ഡലം ജോയ് ചെറവത്തൂര്‍, ശൈലേഷ് നാരായണന്‍, അനുരാജ് ശ്രീരാഗം, ക്യാമറ-ഗോപകുമാര്‍, ദീപു എസ് നായര്‍, അഭിനയിച്ചവര്‍-ജെയിംസ് പാറക്കല്‍, കോട്ടയം പ്രദീപ്, കണ്ണൂര്‍ വാസൂട്ടി, ബിനു അടിമാലി, നാരായണന്‍കുട്ടി, ശിവാനന്തന്‍, ശാന്തകുമാരി എന്നിവരോടൊപ്പം പുതുമുഖങ്ങളും. വാര്‍ത്ത പ്രചരണം: പി.ശിവപ്രസാദ്

Latest Stories

തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കാസര്‍ഗോഡ് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

എംഎം ഹസനെ തിരുത്തി കെ സുധാകരന്‍; എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

100 തവണ ഞാൻ ആ താരത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്, എന്നിട്ടും അവന്റെ ബോളിങ് എന്നെ പേടിപ്പിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

കാണാന്‍ ആളില്ല, വമ്പന്‍ റിലീസുകളുമില്ല..; തെലങ്കാനയില്‍ തിയേറ്ററുകള്‍ അടച്ചിടുന്നു

ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ സമരം അവസാനിപ്പിച്ചു; സര്‍ക്കുലറില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് കെബി ഗണേഷ്‌കുമാര്‍

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി കേന്ദ്ര സര്‍ക്കാര്‍; പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത് 14 പേര്‍ക്ക്