'സദാചാര സംരക്ഷണത്തിന് പോകുമ്പോള്‍ സ്വന്തം വീട്ടിലെ കാര്യം തിരക്കിയിട്ടുണ്ടോ'; പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ മുന്നേറുന്നു

മികച്ച പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ് ശംഭു പുരുഷോത്തമന്‍ ചിത്രം “പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ”. കപട സദാചാരത്തെ ചോദ്യം ചെയ്താണ് ശംഭുവിന്റെ “വെടിവഴിപാട്” എത്തിയതെങ്കില്‍ ഒരു സാമൂഹ്യ ആക്ഷേപഹാസ്യമായാണ് പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ ഒരുക്കിയിരിക്കുന്നത്.

മറ്റൊരാളുടെ ജീവിതത്തിലേക്കും അവിഹിതങ്ങളിലേക്കും എത്തിനോക്കി അവരെ കുറ്റപ്പെടുത്തുമ്പോള്‍ താന്‍ പാപിയാണോ എന്ന സ്വയം പരിശോധനയാണ് വേണ്ടതെന്ന സന്ദേശമാണ് ഈ ചിത്രം മുന്നോട്ട് വയ്ക്കുന്നത്. സാമ്പത്തികമായി തകര്‍ന്ന അപ്പര്‍ മിഡില്‍ക്ലാസ് കുടുംബത്തിലെ ഇളമുറക്കാരനായ റോഹന്റെ വിവാഹനിശ്ചയമാണ് ചിത്രത്തെ മുന്നോട്ട് കൊണ്ടുപോവുന്നത്. വിവാഹം ഒരു കച്ചവടം മാത്രമാണെന്നും ബന്ധങ്ങള്‍ക്ക് വലിയ വിലയൊന്നുമില്ലെന്നും ചിത്രം വ്യക്തമാക്കുന്നുണ്ട്.

ബിസിനസിലൂടെ ഉണ്ടായ നഷ്ടം സ്ത്രീധനത്തിലൂടെ മറിക്കടക്കണം എന്നാണ് റോഹന്റെ സഹോദരന്‍മാര്‍ കണക്ക് കൂട്ടുന്നത്. അരുണ്‍ കുര്യനാണ് റോഹനായി എത്തുന്നത്. ശാന്തി ബാലചന്ദ്രനാണ് പ്രതിശ്രുത വധു ലിന്‍ഡയായി എത്തുന്നത്. വിനയ് ഫോര്‍ട്ട് നായകനായെത്തിയ ചിത്രത്തില്‍ ടിനി ടോം, അനുമോള്‍, ശ്രിന്ദ, മധുപാല്‍, അനില്‍ നെടുമങ്ങാട്, അലന്‍സിയര്‍, സുനില്‍ സുഖദ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.

സ്പയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു എസ് ഉണ്ണിത്താന്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജോമോന്‍ തോമസ് ക്യാമറയും പ്രശാന്ത് പിള്ള സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. കാര്‍ത്തിക് ജോഗേഷ് ആണ് എഡിറ്റര്‍. ജയദേവന്‍ ചക്കാടത്ത് സൗണ്ട് ഡിസൈന്‍.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ