ട്രെന്‍ഡിനൊപ്പം പിടിച്ചു നില്‍ക്കാനാവാതെ മമ്മൂട്ടി; റീ റിലീസില്‍ പാളി സിനിമകള്‍! 'പലേരി മാണിക്യം' മുതല്‍ 'ആവനാഴി' വരെ ദുരന്തം

തിയേറ്ററില്‍ ദുരന്തമായി മാറി മമ്മൂട്ടിയുടെ റീ റിലീസ് ചിത്രങ്ങള്‍. ഒക്ടോബര്‍ 4ന് വീണ്ടും തിയേറ്ററുകളില്‍ എത്തിയ ‘പലേരി മാണിക്യം’ ചിത്രം ബോക്‌സ് ഓഫീസില്‍ ഫ്‌ളോപ്പ് ആയി മാറിയിരുന്നു. പിന്നാലെ എത്തിയ ‘വല്യേട്ടന്‍’, ‘ആവനാഴി’ എന്നീ ചിത്രങ്ങളുടെ റീ റിലീസും ദുരന്തങ്ങളായി മാറിയിരിക്കുകയാണ്. തിയേറ്ററില്‍ ചെറിയ ചലനം പോലും സൃഷ്ടിക്കാനാകാതെയാണ് ചിത്രം കടന്നുപോകുന്നത്.

ജനുവരി 3 മുതലാണ് ആവനാഴി വീണ്ടും തിയേറ്ററുകളില്‍ എത്തിയത്. എന്നാല്‍ ആവനാഴിയുടെ റീ റിലീസ് പലയിടത്തും മുടങ്ങിയിട്ടുണ്ട്. ചിത്രത്തിന്റെ ഒറ്റ ടിക്കറ്റ് പോലും വിറ്റുപോകാതായതോടെയാണ് പലയിടങ്ങളിലും ഷോ ക്യാന്‍സല്‍ ആയിരിക്കുകയാണ്. റീ റിലീസുമായി ബന്ധപ്പെട്ട് ഒരു രീതിയിലുമുള്ള പ്രൊമോഷനും അണിയറപ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും വിമര്‍ശനങ്ങളുണ്ട്.

സിനിമയുടെ വിഷ്വല്‍ – സൗണ്ട് ക്വാളിറ്റിയെ കുറിച്ചും വിമര്‍ശനങ്ങള്‍ വരുന്നുണ്ട്. 7.1 ശബ്ദ മികവോടെ ഡോള്‍ബി അറ്റ്‌മോസില്‍ പ്രദര്‍ശനത്തിന് എത്തുന്നു എന്നായിരുന്നു അണിയറപ്രവര്‍ത്തകരുടെ വാദം. എന്നാല്‍ സിനിമയുടെ ക്വാളിറ്റി വളരെ മോശമാണെന്നും പ്രതികരണങ്ങളുണ്ട്. അതേസമയം, നേരത്തെ റിലീസ് ചെയ്ത പലേരി മാണിക്യത്തിന് വെറും ഒരു ലക്ഷം രൂപ മാത്രമായിരുന്നു കളക്ഷന്‍ ലഭിച്ചത്.

പല തിയേറ്ററുകളിലും ചിത്രത്തിന്റെ ഷോ ക്യാന്‍സല്‍ ആയിരുന്നു. നവംബര്‍ 29ന് ആയിരുന്നു വല്യേട്ടന്‍ വീണ്ടും തിയേറ്ററുകളില്‍ എത്തിയത്. ഒരു കോടിയില്‍ താഴെ മാത്രമായിരുന്നു വല്യേട്ടന് ലഭിച്ച കളക്ഷന്‍. ഇനി ‘ഒരു വടക്കന്‍ വീരഗാഥ’യാണ് മമ്മൂട്ടിയുടെതായി റീ റിലീസ് ചെയ്യുന്നത്. മലയാളത്തിലെ ക്ലാസിക് ചിത്രത്തിന് തിയേറ്ററില്‍ ചലമുണ്ടാക്കാനാവുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ