മോഹന്‍ലാലിന് നായിക പാകിസ്ഥാനില്‍ നിന്നും; ഷാരൂഖ് ഖാന്റെ നായിക മലയാളത്തിലേക്ക്‌

മലയാളത്തില്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘എമ്പുരാന്‍’. ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ ഓരോ വിശേഷവും വലിയ ആവേശത്തോടെയാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ലഡാക്കില്‍ ആയിരുന്നു ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം. മലയാളത്തില്‍ ആദ്യമായി 200 കോടി ക്ലബ്ബില്‍ ഇടം നേടിയ ചിത്രമാണ് ലൂസിഫര്‍. അതുകൊണ്ട് എമ്പുരാന്‍ ചിത്രത്തിനായി പ്രതീക്ഷകള്‍ ഏറെയാണ്. ചിത്രത്തിലെ നായിക പാകിസ്ഥാനില്‍ നിന്നും എത്തുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

മഞ്ജു വാര്യരും പൃഥ്വിരാജും പ്രധാന കഥാപാത്രങ്ങളായി എത്തുമ്പോള്‍ മോഹന്‍ലാലിന്റെ നായികയായി ഒരു പാക് താരവും എത്തും. പാകിസ്ഥാനിലെ മുന്‍നിര നായികയായ മഹിറ ഖാന്‍ എമ്പുരാനില്‍ വേഷമിടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

മഹിറ ഖാനൊപ്പം പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും ഒന്നിച്ചു നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെയാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. റിപ്പോര്‍ട്ടുകള്‍ സത്യമാണെങ്കില്‍ പാക് നായിക അഭിനയിക്കുന്ന ആദ്യ മലയാള ചിത്രമായിരിക്കും എമ്പുരാന്‍.

ഷാരൂഖ് ഖാന്റെ ‘റയീസ്’ എന്ന ചിത്രത്തില്‍ മഹിറ ഖാന്‍ അഭിനയിച്ചിട്ടുണ്ട്. അതേസമയം, നവംബര്‍ 11ന് എമ്പുരാന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവന്നിരുന്നു. കയ്യില്‍ തോക്കേന്തി നില്‍ക്കുന്ന അബ്രാം ഖുറേഷി ആയിരുന്നു പോസ്റ്ററില്‍ ഉണ്ടായിരുന്നത്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ