ബലാത്സംഗം ചെയ്യപ്പെടുമോ എന്ന ഭയത്തിലാണ് ജീവിക്കുന്നത്, എന്നെ രണ്ടു തവണ തട്ടിക്കൊണ്ടു പോയിട്ടുണ്ട്; വെളിപ്പെടുത്തലുമായി നടി ആയിഷ

ബലാത്സംഗം ചെയ്യപ്പെടുമോ എന്ന ഭയത്തിലാണ് പാകിസ്ഥാനില്‍ താന്‍ അടക്കമുള്ള സ്ത്രീകള്‍ ജീവിക്കുന്നതെന്ന് നടി ആയിഷ ഒമര്‍. ആയിഷ ഒരു പോഡ്കാസ്റ്റില്‍ പങ്കുവച്ച അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കറാച്ചിയില്‍ വച്ച് തന്നെ രണ്ട് തവണ തട്ടിക്കൊണ്ടു പോയിരുന്നതായാണ് ആയിഷ പറയുന്നത്.

”എനിക്ക് ഇവിടെ സുരക്ഷിതമായി തോന്നുന്നില്ല. ഒരോ മനുഷ്യനും പുറത്തിറങ്ങി ശുദ്ധ വായു ശ്വസിക്കാന്‍ ആഗ്രഹം കാണും എന്നാല്‍ അതിനായി എനിക്ക് ഇവിടെ റോഡില്‍ നടക്കാന്‍ സാധിക്കില്ല. ഒന്ന് തെരുവില്‍ സൈക്കിള്‍ ഓടിക്കാന്‍ പോലും ആകില്ല. കറാച്ചിയിലെ ജീവിതം സമ്മര്‍ദ്ദവും ഉത്കണ്ഠയും ഉണ്ടാക്കുന്നു.”

”പാകിസ്ഥാനി സ്ത്രീ സമൂഹം വളരുന്നത് ഇവിടുത്തെ ആണുങ്ങള്‍ ഒരിക്കലും കണുന്നില്ല. പാകിസ്ഥാന്റെ പെണ്‍മുഖങ്ങളെ അവര്‍ ഭയക്കുന്നു അല്ലെങ്കില്‍ മനസിലാക്കുന്നില്ല. ഇത് ഒരോ സെക്കന്റിലും എന്നില്‍ ആശങ്കയുണ്ടാക്കുന്നു. കോളേജില്‍ പഠിക്കുമ്പോള്‍ കറാച്ചിയിലേതിനേക്കാള്‍ ലാഹോറില്‍ തനിക്ക് സുരക്ഷിതത്വം തോന്നി.”

”അന്ന് ബസിലാണ് യാത്ര ചെയ്തിരുന്നത്. കറാച്ചിയില്‍ എന്നെ രണ്ടുതവണ തട്ടിക്കൊണ്ടുപോയി. വീണ്ടും തട്ടിക്കൊണ്ടു പോകപ്പെടുമോ, ബലാത്സംഗം ചെയ്യപ്പെടുമോ എന്ന് ഭയക്കാതെ സ്വതന്ത്രമായി പാക്കിസ്ഥാനില്‍ നടക്കാന്‍ കഴിയില്ല. സ്വാതന്ത്ര്യവും സുരക്ഷയും മനുഷ്യന്റെ അടിസ്ഥാന ആവശ്യമാണ്..”

”അത് ഇവിടെ ഇല്ല. വീട്ടില്‍ പോലും സുരക്ഷിതയല്ല. എല്ലാ രാജ്യത്തും കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ അവിടെ പുറത്തിറങ്ങി നടക്കാം. ഇവിടെ പാര്‍ക്കില്‍ പോയാല്‍ പോലും ഉപദ്രവമാണ്. എങ്കിലും ഞാന്‍ ഇഷ്ടപ്പെടുന്ന നാടാണ് പാകിസ്ഥാന്‍. പക്ഷെ എന്റെ സഹോദരന്‍ രാജ്യം വിട്ടു. അമ്മ ഉടന്‍ രാജ്യം വിടും” എന്നാണ് നടി പറയുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ