ശ്രീനാഥ് ഭാസി-ആന്‍ ശീതള്‍ ചിത്രം 'പടച്ചോനേ ഇങ്ങള് കത്തോളീ..'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബിജിത് ബാല സംവിധാനം ചെയ്ത് ശ്രീനാഥ് ഭാസിയും ആന്‍ ശീതളും നായകനും നായികയുമായി അഭിനയിക്കുന്ന കുടുംബ-ഹാസ്യ ചിത്രം ‘പടച്ചോനേ ഇങ്ങള് കത്തോളീ..’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ജോസ്‌കുട്ടി മഠത്തില്‍, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്ന് ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന നാലാമത് ചിത്രം ആണ് ഇത്. ‘പടച്ചോനേ ഇങ്ങള് കത്തോളീ..’യിലെ അഭിനേതാക്കള്‍ക്ക് പുറമെ ഇരുപത്തിയഞ്ചില്‍ പരം മലയാളത്തിലെ പ്രമുഖ നടി-നടന്മാര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തങ്ങളുടെ ഔദ്യോഗിക പേജിലൂടെ പുറത്തിറക്കിയത്. ബിജു മേനോന്‍, ഇന്ദ്രന്‍സ്, രഞ്ജി പണിക്കര്‍, ജയസൂര്യ, സുരാജ് വെഞ്ഞാറമ്മൂട്, അജു വര്‍ഗീസ്, നാദിര്‍ഷ, രമേഷ് പിഷാരടി, ഉണ്ണി മുകുന്ദന്‍, സണ്ണി വെയ്ന്‍, സുരഭി ലക്ഷ്മി, ശ്വാസിക, ടിനി ടോം, പ്രശാന്ത് അലക്‌സാണ്ടര്‍, ഇര്‍ഷാദ്, ദീപക് പറമ്പോല്‍, ഗോവിന്ദ് പദ്മസൂര്യ, അനു സിത്താര, സിജ റോസ്, അനന്യ, ഗ്രിഗറി, നിരഞ്ചന എന്നിവരൊക്കെയും ആണ് ചിത്രത്തിനു ആശംസകള്‍ നല്‍കി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്.

കാര്‍ട്ടൂണ്‍ ശൈലിയില്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെയെല്ലാം കാരികേചര്‍ സ്‌കെച്ച് പോലെ അണിനിരത്തിയ ഒരു കോമിക് പോസ്റ്റര്‍ ആണ് പുറത്തിറക്കിയിരിക്കുന്നത്. ഒരു ചുവന്ന ജീപ്പിന്റെ പശ്ചാത്തലത്തില്‍ വ്യത്യസ്ത രീതിയില്‍ ഓരോ കഥാപാത്രങ്ങളുടെയും സ്‌കെച്ചുകള്‍ വിന്യസിച്ചിരിക്കുന്നു. ശ്രീനാഥ് ഭാസി, ആന്‍ ശീതള്‍, ഗ്രെയ്സ് ആന്റണി, രസ്‌ന പവിത്രന്‍, വിജിലേഷ്, ഹരീഷ് കണാരന്‍, നിര്‍മ്മല്‍ പാലാഴി, ദിനേശ് പ്രഭാകര്‍, കൂടാതെ പുതുമുഖങ്ങളായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, നാഥനിയേല്‍ മഠത്തില്‍ എന്നിവരൊക്കെയാണ് ‘പടച്ചോനെ ഇങ്ങള് കാത്തോളീ’ യുടെ ഒഫീഷ്യല്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ നിറഞ്ഞു നില്‍ക്കുന്നത്.

പോസ്റ്ററില്‍ അണിനിരന്നിരിക്കുന്നവര്‍ക്ക് പുറമെ അലന്‍സിയര്‍, മാമുക്കോയ, ജോണി ആന്റണി, ശ്രുതി ലക്ഷ്മി, ഷൈനി സാറ, സരസ ബാലുശ്ശേരി, സുനില്‍ സുഗത, ഉണ്ണിരാജ, രഞ്ജി കണ്‍കോല്‍, എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഗ്രാമീണ പശ്ചാത്തലത്തില്‍ നര്‍മ്മത്തിനൊപ്പം തന്നെ സംഗീതത്തിനും പ്രണയത്തിനും വളരെയധികം പ്രാധാന്യം നല്‍കുന്ന മുഴുനീള എന്റര്‍ടെയ്‌നറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു ചെറിയ ഇടവേളക്ക് ശേഷമായിരിക്കും മലയാള സിനിമ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട ഈ ജനപ്രിയ വാണിജ്യ സിനിമ ഫോര്‍മുലയില്‍ ഒരു ചിത്രം ഒരുങ്ങുന്നത്.

ഷാന്‍ റഹ്‌മാനാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. രചന: പ്രദീപ് കുമാര്‍ കാവുംതറ, ഛായാഗ്രഹണം: വിഷ്ണു പ്രസാദ്, എഡിറ്റര്‍: കിരണ്‍ ദാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, ആര്‍ട്ട് ഡയറക്ടര്‍: അര്‍ക്കന്‍ എസ് കര്‍മ്മ, മേക്കപ്പ്: രഞ്ജിത്ത് മണാലിപ്പറമ്പില്‍, കോസ്റ്റ്യൂംസ്: സുജിത്ത് മട്ടന്നൂര്‍, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്‌സ്: ആന്റപ്പന്‍ ഇല്ലിക്കാട്ടില്‍ & പേരൂര്‍ ജെയിംസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഷിജു സുലേഖ ബഷീര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍സ്: കിരണ്‍ കമ്പ്രത്ത്, ഷാഹിദ് അന്‍വര്‍, ജെനി ആന്‍ ജോയ്, സ്റ്റില്‍സ്: ലെബിസണ്‍ ഗോപി, ഡിസൈന്‍സ്: ഷിബിന്‍ സി ബാബു, പി. ആര്‍. ഓ.:വാഴൂര്‍ ജോസ്, മഞ്ജു ഗോപിനാഥ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: എം ആര്‍ പ്രൊഫഷണല്‍

Latest Stories

ഇന്ത്യൻ നായകൻ ആകാൻ ഏറ്റവും യോഗ്യൻ ശ്രേയസ് അയ്യരാണ്: വീരേന്ദര്‍ സെവാഗ്

അത് എഐ ചിപ്പല്ല, ഭഗവാന്റെ അനുഗ്രഹമാണ് ബാറ്റിൽ ഉള്ളത്'; പാകിസ്ഥാൻ താരത്തിന് മാസ്സ് മറുപടിയുമായി വൈഭവ്

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു