ജോഷി സാര്‍ വിളിച്ചു തുടങ്ങി എന്ന് സുരേഷ് ഗോപി; 'പാപ്പന്റെ' പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് താരം

ഏഴു വര്‍ഷത്തെ ഇടവേളയ്ക്ക് സംവിധായകന്‍ ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന “പാപ്പന്‍” ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നു. പ്രഗത്ഭനായ സംവിധായകന്‍ ജോഷി സര്‍ ഷൂട്ടിംഗിന്റെ കാര്യങ്ങള്‍ക്കായി വിളിച്ച് തുടങ്ങിയെന്നും മാര്‍ച്ച് അഞ്ചിന് തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുമെന്നും സുരേഷ് ഗോപി സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി.

പാലാ, ഈരാറ്റുപേട്ട, തൊടുപുഴ എന്നിവിടങ്ങളിലായാണ് പാപ്പന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. സുരേഷ് ഗോപിയുടെ 252-ാമത് ചിത്രമാണ് പാപ്പന്‍. സണ്ണി വെയിന്‍, നൈല ഉഷ, നീത പിള്ള, ഗോകുല്‍ സുരേഷ് ഗോപി, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

ഡേവിഡ് കാച്ചപ്പിള്ളി നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് പ്രശസ്ത റേഡിയോ ജോക്കിയും കെയര്‍ ഓഫ് സൈറാ ബാനു എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ ആര്‍ജെ ഷാനാണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും ശ്യാം ശശിധരന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ജേക്‌സ് ബിജോയ് ആണ് സംഗീതം.

1986ല്‍ പുറത്തിറങ്ങിയ “സായംസന്ധ്യ” എന്ന സിനിമയിലൂടെയാണ് ജോഷി-സുരേഷ് ഗോപി കൂട്ടുകെട്ടിന്റെ തുടക്കം. മമ്മൂട്ടി നായകനായ ചിത്രത്തിലെ രവി എന്ന കഥാപാത്രമായിരുന്നു സുരേഷ് ഗോപിയുടേത്. പിന്നീട് അങ്ങോട്ട് നായര്‍ സാബ്, ഭൂപതി, ലേലം, വാഴുന്നോര്‍, പത്രം, ട്വന്റി ട്വന്റി, സലാം കശ്മീര്‍ തുടങ്ങിയ ചിത്രങ്ങളില്‍ സുരേഷ് ഗോപിയും ജോഷിയും ഒന്നിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ