'സിനിമാ സെറ്റില്‍ പരിശോധന നടത്തിയപ്പോള്‍ ഐ.സി.സിയുടെ തലപ്പത്ത് പുരുഷന്‍'; വനിത കമ്മീഷന്‍ അദ്ധ്യക്ഷ പി. സതീദേവി

സിനിമ സെറ്റുകളില്‍ ആഭ്യന്തര പരാതി പരിഹാര സെല്ലുകള്‍ പ്രവര്‍ത്തിക്കേണ്ട രീതിയിലല്ല പ്രവര്‍ത്തിക്കുന്നതെന്ന് വനിത കമ്മീഷന്‍ അദ്ധ്യക്ഷ പി സതീദേവി. ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടും പല സിനിമ നിര്‍മ്മാണ യൂണിറ്റുകളിലും ഐസിസി ഇല്ല. ശരിയായ രീതിയില്‍ ഐസിസി ഉണ്ടെങ്കില്‍ മാത്രമേ സിനിമ നിര്‍മാണത്തിന് അനുമതി നല്‍കാവൂ എന്നും സതീദേവി പറഞ്ഞു.

ഒരു സിനിമാ സെറ്റില്‍ വനിതാ കമ്മീഷന്‍ പരിശോധന നടത്തിയപ്പോള്‍ ഐസിസിയുടെ തലപ്പത്ത് ഒരു പുരുഷനെ ആണ് നിയമിച്ചിരുന്നത്. പലയിടങ്ങളിലും ഐസിസി പേരിന് മാത്രമാണെന്നും സാംസ്‌കാരിക പ്രബുദ്ധ കേരളത്തില്‍ പോലും നിലവിലുള്ള സ്ത്രീ സുരക്ഷ നിയമം ഉറപ്പാക്കുന്ന സാഹചര്യം ഇല്ലെന്നും സതീദേവി കൂട്ടിച്ചേര്‍ത്തു.

ഈ മാസം ആദ്യം സിനിമ സെറ്റില്‍ പി സതീദേവി മിന്നല്‍ പരിശോധന നടത്തിയിരുന്നു. ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ‘സ്താനാര്‍ത്തി ശ്രീക്കുട്ടന്‍’എന്ന സിനിമയുടെ ലോക്കേഷനിലെത്തിയായിരുന്നു പരിശോധന നടത്തിയത്.

സിനിമ ലൊക്കേഷനില്‍ ഐസിസി രൂപീകരിച്ചിട്ടില്ലെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ടായിരുന്നു മലയാള സിനിമയിലെ സ്ത്രീകളുടെ സുരക്ഷ മുന്നില്‍ കണ്ടാണ് സെറ്റുകളില്‍ ആഭ്യന്തര പരാതി പരിഹാര സെല്ലുകള്‍ വേണമെന്നുള്ള നിബന്ധന കൊണ്ടുവരുന്നത്.

Latest Stories

'ജഗന്നാഥൻ മോദിയുടെ ഭക്തൻ'; വിവാദ പരാമർശം നാക്കുപിഴ, പശ്ചാത്തപിക്കാൻ മൂന്ന് ദിവസം ഉപവസിക്കുമെന്ന് ബിജെപി നേതാവ്

ലോകത്ത് ഞാൻ കണ്ടിട്ടുള്ള പല സ്റ്റാർ ഫുട്‍ബോൾ താരങ്ങൾക്കും അവന്റെ പകുതി ആരാധകർ ഇല്ല, ഇന്ത്യയിൽ വന്ന് ആ കാഴ്ച കണ്ട് ഞാൻ ഞെട്ടി: വിൽ ജാക്ക്സ്

ലാലേട്ടന് മന്ത്രിയുടെ പിറന്നാള്‍ സമ്മാനം; 'കിരീടം പാലം' ഇനി വിനോദസഞ്ചാര കേന്ദ്രം

'ഖാര്‍ഗെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഏജന്റ്'; അധീറിനായി കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ വെല്ലുവിളിച്ച് ബംഗാള്‍ ഘടകം; കടുത്ത നടപടിയെന്ന് കെസി വേണുഗോപാല്‍

മലയാളത്തിന്റെ തമ്പുരാന്‍, സിനിമയുടെ എമ്പുരാന്‍..

പേരിനായി കാത്തിരുപ്പ്.. ആരാധകര്‍ നിരാശയില്‍; പുതിയ ചിത്രത്തിന്റെ അപ്‌ഡേറ്റ് ഉണ്ടാവില്ല? പോസ്റ്റുമായി പ്രമുഖ സംവിധായകന്‍

ഇപി ജയരാജൻ വധശ്രമക്കേസ്; കെ സുധാകരൻ കുറ്റവിമുക്തൻ, കേസിൽനിന്ന് ഒഴിവാക്കണമെന്ന ഹർജി ഹൈക്കോടതി അനുവദിച്ചു

ധോണിയുടെ ഹോൾഡ് ഉപയോഗിച്ച് പുതിയ പരിശീലകനെ വരുത്താൻ ബിസിസിഐ, തല കനിഞ്ഞാൽ അവൻ എത്തുമെന്നുള്ള പ്രതീക്ഷയിൽ ജയ് ഷായും കൂട്ടരും

ഇനി അവന്റെ വരവാണ്, മലയാളത്തിന്റെ 'എമ്പുരാന്‍', സ്റ്റൈലിഷ് ആയി ഖുറേഷി അബ്രാം; ജന്മദിനത്തില്‍ ഞെട്ടിച്ച് മോഹന്‍ലാല്‍

ഐപിഎല്‍ 2024: ബട്ട്‌ലറില്ലാത്ത റോയല്‍സ് വട്ടപ്പൂജ്യം, ചെന്നൈയില്‍ ഫൈനല്‍ പോര് അവര്‍ തമ്മില്‍; പ്രവചിച്ച് ഇംഗ്ലീഷ് താരം