വോട്ട് ആഭ്യര്‍ത്ഥിച്ച് പി. രാജീവ്, ഫെയ്‌സ്ബുക്ക് പേജ് പ്രകാശനത്തിന് ടി.എന്‍ പ്രതാപന്‍; ഇടത്-വലത് വ്യത്യാസമില്ലാതെ മമ്മൂട്ടിയുടെ വസതിയിലേക്ക് സ്ഥാനാര്‍ത്ഥികള്‍

തിരഞ്ഞെടുപ്പ് പ്രചാരണ ചൂടിലേയ്ക്ക് രാഷ്ട്രീയ രംഗം പ്രവേശിച്ചതിനു പിന്നാലെ കൊച്ചിയിലെ മമ്മൂട്ടിയുടെ വസതിയിലേയ്ക്ക് സ്ഥാനാര്‍ത്ഥികളുടെ ഒഴുക്ക്. വോട്ട് മാത്രമല്ല തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊഴുപ്പു കൂട്ടാനുമാണ് സ്ഥാനാര്‍ത്ഥികള്‍ മമ്മൂട്ടിയെ കാണാനെത്തിയത്. ഇടത്-വലത് വ്യത്യാസമില്ലാതെയാണ് മമ്മൂട്ടി വസതിയിലേക്ക് സ്ഥാനാര്‍ത്ഥികള്‍ എത്തുന്നത്.

എറണാകുളം നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി. രാജീവ് വോട്ടഭ്യര്‍ഥിച്ചാണ് മമ്മൂട്ടിയുടെ വീട്ടിലെത്തിയത്. രാജീവിന് എല്ലാവിധ ഭാവുകങ്ങളും നേര്‍ന്ന മമ്മൂട്ടി എല്ലാവരും വോട്ട് ചെയ്യണമെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു. അഞ്ച് വര്‍ഷം കൂടുമ്പോള്‍ കിട്ടുന്ന അധികാരമാണ് വോട്ടവകാശം എന്നും അത് എല്ലാവരും വിനിയോഗിക്കണമെന്നും മമ്മൂട്ടി പറഞ്ഞു.

ഡിജിറ്റല്‍ കാമ്പയ്ന്‍ ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായാണ് തൃശൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി.എന്‍. പ്രതാപന്‍ മമ്മൂട്ടിയെ സന്ദര്‍ശിച്ചത്. ഡിജിറ്റല്‍ കാമ്പയ്‌നിന്റെ ഭാഗമായി പ്രതാപന്റെ ഫെയ്‌സ്ബുക്ക് പേജ് മമ്മൂട്ടി പ്രകാശനം ചെയ്തു. മുമ്പ് മമ്മൂട്ടിയുടെ ഫാന്‍സ് അസോസിയേഷനില്‍ ഉണ്ടായിരുന്ന പ്രതാപന് താരവുമായി ദീര്‍ഘനാളത്തെ ബന്ധമുണ്ട്. പ്രതാപന്‍ ജയിച്ചു കാണണമെന്നാണ് ആഗ്രഹമെന്ന് മമ്മൂട്ടി പറഞ്ഞപ്പോള്‍ ജ്യേഷ്ഠസഹോദരന്‍ എന്ന നിലയിലാണ് മമ്മൂട്ടിയുടെ പിന്തുണ തേടി എത്തിയതെന്ന് പ്രതാപന്‍ പറഞ്ഞു.

https://www.facebook.com/prajeev.cpm/videos/310184639644213/?v=310184639644213

Latest Stories

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്