സംസ്‌കാരത്തെ കളങ്കപ്പെടുത്തുന്നു, ലൈംഗികാതിക്രമങ്ങളെ പിന്തുണയ്ക്കുന്നു; 90എംഎല്ലിനും ഓവിയക്കുമെതിരെ പരാതി

തമിഴ് ബിഗ് ബോസിലൂടെ വന്‍ ജനപ്രീതിയും ആരാധക പിന്തുണയും നേടിയ ഓവിയയുടെ ഏറ്റവും പുതിയ ചിത്രമാണ് “90 എം.എല്‍”. ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തതു മുതല്‍ വിവാദങ്ങളായിരുന്നു. ഇപ്പോഴിതാ സിനിമ സംസ്‌കാരത്തെ കളങ്കപ്പെടുത്തിയെന്ന പരാതിയുമായി ഇന്ത്യന്‍ നാഷണല്‍ ലീഗ് രംഗത്ത് വന്നിരിക്കുകയാണ്. ചിത്രത്തിലെ നായിക ഓവിയയ്ക്കും സംവിധായിക അനിതാ ഉദീപ് എന്നിവര്‍ക്കെതിരെ നാഷണല്‍ ലീഗ് പാര്‍ട്ടി സംസ്ഥാന വിമന്‍ വിംഗ് മേധാവി ആരിഫ റസാക്ക് ആണ് ചെന്നൈ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയതെന്ന് ദ ന്യൂസ് മിനിട്ട് റിപ്പോര്‍ട്ട് ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മദ്യപാനികള്‍ ഉപയോഗിക്കുന്ന പേരാണ് സിനിമയുടെ ടൈറ്റില്‍ തന്നെ. അത്തരമൊരു സിനിമ റിലീസ് ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡ് എങ്ങിനെ അനുവാദം നല്‍കിയെന്നും പരാതിയില്‍ ചോദിക്കുന്നു. ലൈംഗികാതിക്രമങ്ങളെ പിന്തുണയ്ക്കുന്ന തരത്തിലും ചിത്രീകരിച്ചിരിക്കുന്നതായും പരാതിയിലുണ്ട്.

സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികളെയും യുവതികളെയും വഴി തെറ്റിക്കുന്ന തരത്തിലുള്ള അനേകം രംഗങ്ങള്‍ സിനിമയിലുണ്ടെന്നും എന്‍ എല്‍ പിയുടെ വനിതാ നേതാവ് പരാതിയിലൂടെ ആരോപിക്കുന്നു. സാംസ്‌കാരിക മൂല്യങ്ങളെ പരസ്യമായി എതിര്‍ക്കുന്ന രംഗങ്ങളും ചിത്രത്തിലുണ്ട്. അമിതമായ അശ്ലീല പദപ്രയോഗങ്ങളും ചൂടന്‍ രംഗങ്ങളും പുകവലിയും മദ്യപാനവുമെല്ലാം ഉള്‍പ്പെട്ട ചിത്രത്തിന്റെ ട്രെയിലറിന് വരെ എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരുന്നത്.

മലയാളിതാരം ആന്‍സന്‍ പോളും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. മാസൂം, ശ്രീ ഗോപിക, മോനിഷ, തേജ് രാജ് എന്നിവരാണ് മറ്റുതാരങ്ങള്‍. അനിത ഉദീപ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത് ചിമ്പുവാണ്. താരം അതിഥി വേഷത്തിലും സിനിമയില്‍ പ്രത്യക്ഷപ്പെടുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക