നോമിനേഷനില്‍ വരുന്ന എല്ലാ സിനിമകളും കാണണം, ഓസ്‌കര്‍ വോട്ടിങ് പ്രക്രിയയില്‍ സുപ്രധാന നിയമം കൊണ്ടുവന്ന് അക്കാദമി

98ാമത് ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപനത്തിന് മുന്‍പായി ഓസ്‌കര്‍ വോട്ടിങ് പ്രക്രിയയില്‍ സുപ്രധാന നിയമം കൊണ്ടുവന്ന് അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ്. വോട്ടിങിന് മുന്‍പായി നോമിനേഷനില്‍ വരുന്ന വിവിധ വിഭാഗങ്ങളിലെ എല്ലാ സിനിമകളും അക്കാദമി അംഗങ്ങള്‍ നിര്‍ബന്ധമായി കാണണമെന്നാണ് പുതിയ നിയമം. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ചുളള അറിയിപ്പ് പുറത്തുവിട്ടത്. വോട്ടര്‍മാര്‍ ചില സിനിമകള്‍ ഒഴിവാക്കുന്നു എന്ന ദീര്‍ഘകാലമായുളള പരാതികള്‍ ഇല്ലാതാക്കാനാണ് പുതിയ നിയമം അക്കാദമി കൊണ്ടുവന്നിരിക്കുന്നത്. 2026 മാര്‍ച്ചിലാണ് അടുത്ത ഓസ്‌കര്‍ അവാര്‍ഡ് ചടങ്ങ് നടക്കുക. ഇതിന് മുന്‍പായാണ് അക്കാദമി പുതിയ നിയമം നടപ്പിലാക്കിയിരിക്കുന്നത്‌.

സംഘടനയുടെ ഔദ്യോഗിക പ്ലാറ്റ്‌ഫോമായ അക്കാദമി സ്‌ക്രീനിങ് റൂമിലൂടെയാണ് ഇനി വോട്ടിങ് നിയന്ത്രിക്കുക. നോമിനേഷനിലുളള എല്ലാ സിനിമകളും കണ്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമേ ഇനി അക്കാദമി അംഗങ്ങള്‍ക്ക് ബാലറ്റുകള്‍ ഉപയോഗിക്കാന്‍ സാധിക്കുകയുളളൂ. ഫെസ്റ്റിവലുകളിലോ സ്വകാര്യ സ്‌ക്രീനിങ്ങുകളിലോ പോലുളള പ്ലാറ്റ്‌ഫോമിന് പുറത്തുളള കാഴ്ചകള്‍ക്ക്, സിനിമ എപ്പോള്‍ എവിടെയാണ് കണ്ടതെന്ന് രേഖപ്പെടുത്തുന്ന ഒരു ഫോം അംഗങ്ങള്‍ സമര്‍പ്പിക്കണം.

മുന്‍പ് അന്താരാഷ്ട്ര ഫീച്ചര്‍, ഷോര്‍ട്ട്‌ ഫിലിമുകള്‍ പോലുളള വിഭാഗങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ഈ നയം ഇപ്പോള്‍ ബോര്‍ഡിലുടനീളം ബാധകമാണ്. ഇത്തവണ പുതിയൊരു വിഭാഗം കൂടി കൊണ്ടുവന്നിരിക്കുകയാണ് അക്കാദമി. അച്ചീവ്‌മെന്റ് ഇന്‍ കാസ്റ്റിങ് ആണ് മത്സര വിഭാഗത്തില്‍ ആദ്യമായി ചേര്‍ത്തിരിക്കുന്നത്. സിനിമകളിലെ മികച്ച കാസ്റ്റിങിന് കാസ്റ്റിങ് ഡയറക്ടര്‍മാരെ ഇതിന് പരിഗണിക്കും. മികച്ച കാസ്റ്റിങിന് പത്ത് സിനിമകള്‍ വരെ ഇതിനായി പരിഗണിക്കും.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി