ഓസ്‌കറില്‍ ചരിത്രം സൃഷ്ടിച്ച് ഇന്ത്യ; 'ദ എലിഫന്റ് വിസ്‌പറേഴ്‌സ്‌' മികച്ച ഷോര്‍ട്ട് ഫിലിം

95-ാം ഓസ്‌കറില്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം. ‘ദ എലഫന്റ് വിസ്പേഴ്സ്’ മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രത്തിനുള്ള പുരസ്‌കാരം നേടി. കാര്‍ത്തികി ഗോസോല്‍വസ് ആണ് സംവിധായകന്‍. നിര്‍മ്മാണം ഗുനീത് മോംഗ.

തമിഴ്‌നാട്ടിലെ മുതുമലൈ ദേശീയ ഉദ്യാനത്തില്‍ ചിത്രീകരിച്ചിരിക്കുന്ന എലിഫന്റ് വിസ്പറേഴ്സ്, ബൊമ്മന്റെയും ബെല്ലിയുടെയും സംരക്ഷണത്തില്‍ വളരുന്ന രഘു എന്ന ആനക്കുട്ടിയുടെ കഥയാണ് പറയുന്നത്. മുതുമലയിലെ ആനക്കുട്ടികളെ പരിശീലിപ്പിക്കുന്ന ദമ്പതികളുടെ കഥയാണ് ചിത്രം.

മികച്ച സഹനടന്‍ ആയി കെ ഹൈ ക്യുവാന്‍ ജാമി ലീ കര്‍ട്ടിസ് മികച്ച സഹനടിയായും തിരഞ്ഞെടുക്കപ്പെട്ടു. എവരിതിങ് ഓള്‍ അറ്റ് വണ്‍സ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഇരുവരും പുരസ്‌കാരം നേടിയത്. മികച്ച ഗാനവിഭാഗത്തില്‍ എസ്.എസ്. രാജമൗലി ചിത്രമായ ആര്‍.ആറിലെ ‘നാട്ടു നാട്ടു…’ ഗാനവും മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ അവാര്‍ഡിനായി ഓള്‍ ദാറ്റ് ബ്രീത്ത് മത്സര പട്ടികയിലുണ്ട്.

ജിമ്മി കിമ്മല്‍ ആതിഥേയത്വം വഹിക്കുന്ന ചടങ്ങില്‍ ബോളിവുഡ് താരം ദീപിക പദുക്കോണ്‍, ഡ്വെയ്ന്‍ ജോണ്‍സണ്‍, എമിലി ബ്ലണ്ട്, മൈക്കല്‍ ബി ജോര്‍ദാന്‍, ജോനാഥന്‍ മേജേഴ്‌സ്, റിസ് അഹമ്മദ് എന്നിവരാണ് അവതാരകര്‍.

Latest Stories

ലോകത്തിലെ അപൂര്‍വ്വ കളിക്കാരിലൊരാള്‍, പക്ഷേ ഇന്ത്യയില്‍ കിടന്ന് നശിക്കും; വിലയിരുത്തലുമായി അക്രം

മലയാളത്തിന് അഭിമാനമായി 'വടക്കൻ' കാൻ ഫിലിം ഫെസ്റ്റിവലിൽ; മാർഷെ ദു ഫിലിമിൻ്റെ ഫാൻസ്റ്റിക് പവലിയനിൽ തിരഞ്ഞെടുക്കപ്പെട്ടു

ആരാധകരേ ശാന്തരാകുവിന്‍.., ലൂണ ബ്ലാസ്റ്റേഴ്സ് വിടില്ല, ഔദ്യോഗിക പ്രഖ്യാപനം എത്തി

14കാരിയെ വിവാഹം ചെയ്തു, പിന്നാലെ കസ്റ്റഡിയിലെടുത്ത് പൊലീസ്; യുവാവും പെണ്‍കുട്ടിയും കസ്റ്റഡിയില്‍ മരിച്ച നിലയില്‍; സ്റ്റേഷന് തീയിട്ട് നാട്ടുകാര്‍

IPL 2024: 'അവര്‍ വെറും കടലാസ് കടുവകള്‍'; പിന്തുണ പിന്‍വലിച്ച് ആഞ്ഞടിച്ച് സുനില്‍ ഗവാസ്‌കര്‍

ഇന്ത്യ ചന്ദ്രനിലിറങ്ങിയപ്പോള്‍ കറാച്ചിയിലെ കുട്ടികള്‍ ഓവുചാലില്‍ വീണു മരിക്കുന്നു; ഒരു തുള്ളി ശുദ്ധജലമില്ല; പാക് പാര്‍ലമെന്റില്‍ സയ്യിദ് മുസ്തഫ കമാല്‍ എംപി

ലോകം തലകീഴായി ആസ്വദിക്കാൻ എത്ര മനോഹരം..: ശീർഷാസന വീഡിയോ പങ്കുവെച്ച് കീർത്തി സുരേഷ്

'സ്വന്തം സര്‍ക്കാർ നടപ്പാക്കുന്ന പദ്ധതിയില്‍ അഴിമതി'; 1146 കോടി നഷ്ടം വരുമെന്ന് കൃഷിമന്ത്രിയുടെ മുന്നറിയിപ്പ്

പെരുമ്പാവൂര്‍ ജിഷ കൊലക്കേസ്; പ്രതിയുടെ വധശിക്ഷയ്ക്ക് അനുമതി തേടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

IPL 2024: ഈ താരങ്ങളോട് കടക്ക് പുറത്ത് പറയാൻ മുംബൈ ഇന്ത്യൻസ്, ലിസ്റ്റിൽ പ്രമുഖ താരങ്ങളും