ദുല്‍ഖറിന്റെ തട്ടുപൊളിപ്പന്‍ ഡാന്‍സ് ഏറ്റെടുത്ത് ആരാധകര്‍; 'ഒരു യമണ്ടന്‍ പ്രേമകഥ'യിലെ ഗാനം തരംഗമാകുന്നു

ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലേക്ക് തിരികെ വരുന്ന ചിത്രമായ “ഒരു യമണ്ടന്‍ പ്രേമകഥ”യിലെ വീഡിയോ ഗാനത്തിന് വമ്പന്‍ വരവേല്‍പ്പ്. “മുറ്റത്തെ കൊമ്പിലെ” എന്നു തുടങ്ങുന്ന അടിപൊളി ഗാനമാണ് തരംഗമായിരിക്കുന്നത്. ദുല്‍ഖറിന്റെ നാടന്‍ ലുക്കും തട്ടുപൊളിപ്പന്‍ ഡാന്‍സുമാണ് ആരാധകരെ ഏറെ ആകര്‍ഷിച്ചിരിക്കുന്നത്. നടി സംയുക്ത മേനോന്റെ പെര്‍ഫോമന്‍സും ഗാനത്തിന് ചാരുത പകരുന്നു.

ജാസി ഗിഫ്റ്റ്, ബെന്നി ദയാല്‍, സിയ ഉള്‍ ഹഖ്, സുരാജ് എന്നിവര്‍ ചേര്‍ന്നാണ് ഈ എനര്‍ജറ്റിക് ഗാനം ആലപിച്ചിരിക്കുന്നത്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് നാദിര്‍ഷയുടേതാണ് സംഗീതം. പുറത്തിറങ്ങി രണ്ട് ദിനം പിന്നിടുമ്പോള്‍ ഗാനത്തിന് ഏഴു ലക്ഷത്തിടനുത്ത് കാഴ്ച്ചക്കാരായിട്ടുണ്ട്. “ഇത് നിങ്ങള്‍ ഉദ്ദേശിച്ച കഥ തന്നെ” എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം കോമഡി എന്റര്‍ടെയ്‌നറായാണ് ഒരുക്കിയിരിക്കുന്നത്. ആദ്യമായാണ് ഒരു മുഴുനീള കോമഡി എന്റര്‍ടെയിനര്‍ ചിത്രത്തില്‍ ദുല്‍ഖര്‍ അഭിനയിക്കുന്നത്.

നവാഗതനായ ബി സി നൗഫല്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ബ്ലോക്ക്ബസ്റ്ററുകള്‍ സമ്മാനിച്ച വിഷ്ണു ഉണ്ണികൃഷ്ണന്‍ ബിബിന്‍ ജോര്‍ജ് ടീമാണ്. സലിം കുമാര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, സൗബിന്‍ ഷാഹിര്‍, ധര്‍മ്മജന്‍ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് എന്റെര്‍റ്റൈനെര്‍ ആയാണ് ഒരുക്കിയിരിക്കുന്നത്.

സംയുക്ത മേനോന്‍, നിഖില വിമല്‍ എന്നിവര്‍ നായികാ വേഷങ്ങളില്‍ എത്തുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആന്റോ ജോസഫ്, സി ആര്‍ സലിം എന്നിവര്‍ ചേര്‍ന്നാണ്. നാദിര്‍ഷ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നതു പി സുകുമാറാണ്. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്ന ചിത്രം ഈ മാസം 25 ന് തിയേറ്ററുകളിലെത്തും.

Latest Stories

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ