ഓപ്പണ്‍ഹൈമറിന്റെ കുറ്റബോധം മാത്രമാണ് വിവാദമായ രംഗം കാണിക്കുന്നത്; നോളന്‍ ചിത്രത്തിന് പിന്തുണയുമായി നിതീഷ് ഭരദ്വാജ്

ക്രിസ്റ്റഫര്‍ നോളന്റെ ‘ഓപ്പണ്‍ഹൈമര്‍’ ചിത്രത്തിലെ ഒരു രംഗം വിവാദമായതോടെ ഇന്ത്യയില്‍ ബാര്‍ബിയെ പിന്നിലാക്കി ബോക്‌സോഫീസില്‍ കുതിപ്പ് തുടരുകയാണ്. ലൈംഗികബന്ധത്തിനിടെ ഭഗവത്ഗീത വായിക്കുന്ന രംഗമാണ് വിവാദമായത്. ഇതോടെ 55.75 കോടി രൂപയാണ് ബോക്‌സോഫീസില്‍ നിന്നും ചിത്രം നേടിയത്.

വിവാദമായ ഈ രംഗത്തെ നടന്‍ പിന്തുണയ്ക്കുകയാണ് ചെയ്തത്. ഓപ്പണ്‍ഹൈമര്‍ എന്ന കഥാപാത്രത്തിന്റെ വൈകാരികാവസ്ഥ പ്രേക്ഷകര്‍ മനസിലാക്കണമെന്ന് നിതീഷ് ഭരദ്വാജ് പറഞ്ഞു. ”ഓപ്പണ്‍ഹൈമര്‍ ആറ്റംബോംബ് സൃഷ്ടിച്ചപ്പോള്‍, ജപ്പാനിലെ വലിയൊരു വിഭാഗം കൊല്ലാന്‍ അത് ഉപയോഗിച്ചപ്പോള്‍, തന്റെ കര്‍ത്തവ്യം ശരിയായി നിര്‍വഹിച്ചോ എന്ന് അദ്ദേഹം സ്വയം ചോദിക്കുകയായിരുന്നു.”

”അദ്ദേഹത്തിന്റെ പ്രശസ്തമായ അഭിമുഖത്തില്‍ ശരിക്കും അദ്ദേഹം കരയുകയായിരുന്നു. അതിനര്‍ത്ഥം അദ്ദേഹം ഒരുപക്ഷേ ഈ കണ്ടുപിടിത്തത്തില്‍ പശ്ചാത്തപിച്ചിട്ടുണ്ട് എന്നാണ്. തന്റെ കണ്ടുപിടിത്തം ഭാവിയില്‍ മനുഷ്യരാശിയെ നശിപ്പിക്കുമെന്ന് അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാകാം.”

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി