മാമാങ്കത്തിലെ അച്യുതനെ വീട്ടില്‍ പോയി കണ്ട് ഉമ്മന്‍ചാണ്ടി, വീഡിയോ

നൂറുകോടി ക്ലബ്ബില്‍ ഇടംപിടിച്ച് മികച്ച പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ് മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം “മാമാങ്കം”. ചിത്രത്തില്‍ പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റിയ ബാലതാരമാണ് മാസ്റ്റര്‍ അച്യുതന്‍. കളരിമുറകളും ആയി ഉജ്ജ്വല പ്രകടനമാണ് അച്യുതന്‍ ചിത്രത്തില്‍ കാഴ്ചവച്ചത്.

അച്യുതനെ നേരില്‍ കണ്ട് അഭിനന്ദനം അറിയിച്ചിരിക്കുകയാണ് മുന്‍ കേരളാ മുഖ്യമന്ത്രിയും പുതുപ്പള്ളി എംഎല്‍എയും ആയ ഉമ്മന്‍ ചാണ്ടി. അച്യുതന്റെ വീട്ടിലെത്തിയാണ് ഉമ്മന്‍ചാണ്ടി അഭിനന്ദനങ്ങള്‍ അറിയിച്ചിരിക്കുന്നത്. തിരക്കുകള്‍ കൊണ്ടാണ് അച്യുതനെ കാണാന്‍ എത്താന്‍ വൈകിയത് എന്നും അതിമനോഹരമായ പ്രകടനമാണ് അച്യുതന്‍ ചിത്രത്തില്‍ കാഴ്ചവച്ചതെന്നും എല്ലാ വിജയങ്ങളും ആശംസകളും അച്യുതന് നേരുന്നു എന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

എം. പദ്മകുമാര്‍ ഒരുക്കിയ മാമാങ്കം കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളി ആണ് നിര്‍മ്മിച്ചത്. ഉണ്ണി മുകുന്ദന്‍, പ്രാചി ടെഹ്ലന്‍, അനു സിതാര, സിദ്ദിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, ഇനിയ, കനിഹ, മണിക്കുട്ടന്‍, ജയന്‍ ചേര്‍ത്തല, കവിയൂര്‍ പൊന്നമ്മ, സുരേഷ് കൃഷ്ണ എന്നിങ്ങനെ വലിയ താരനിര അണിനിരന്ന ചിത്രം നാല്‍പ്പതിലധികം രാജ്യങ്ങളിലാണ് റിലീസ് ചെയ്തത്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍