അത് സംഭവിച്ചാല്‍ മാത്രമേ ശാകുന്തളത്തിന് പിടിച്ചുനില്‍ക്കാന്‍ കഴിയുമോ എന്നറിയൂ; സമാന്ത ചിത്രത്തിന് തിയേറ്ററുകളില്‍ തിരിച്ചടി

സമാന്ത നായികയായെത്തിയ ചിത്രം ശാകുന്തളം വലിയ പ്രതീക്ഷയോടെയാണ് തിയേറ്ററുകളിലെത്തിയത്. ഏപ്രില്‍ 14-നാണ് ഈ സിനിമ റിലീസ് ചെയ്തത്. എന്നാല്‍ ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ അത്ര നല്ല സൂചനകളല്ല നല്‍കുന്നത്.

ആദ്യ രണ്ട് ദിവസങ്ങളിലെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുമ്പോള്‍ ചിത്രം നഷ്ടത്തിലേക്ക് കടന്നേക്കാമെന്ന സാദ്ധ്യതയാണ് ട്രേഡ് അനലിസ്റ്റുകള്‍ മുന്നോട്ടുവെയ്ക്കുന്നത്. 1.5 കോടിയാണ് രണ്ടാം ദിവസം കൊണ്ട് ശാകുന്തളം സ്വന്തമാക്കിയത്. ആദ്യ ദിനം അഞ്ച് കോടി നേടിയ സ്ഥാനത്താണ് രണ്ടാം ദിവസം പകുതിയില്‍ താഴെയായി കളക്ഷന്‍ ഇടിഞ്ഞത്.

ടൈംസ് നൗവിന്റേതാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്.അവധി ദിവസമായ ഞായറഴ്ച്ചയിലെ കണക്കുകള്‍ കൂടി പുറത്തുവന്നാല്‍ മാത്രമേ ബോക്‌സ് ഓഫീസില്‍ ശാകുന്തളത്തിന് പിടിച്ചുനില്‍ക്കാന്‍ കഴിയുമോ എന്ന് വിലയിരുത്താനാകൂ എന്ന് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നു.

‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെ സുപരിചിതനായ നടന്‍ ദേവ് മോഹനനാണ് ചിത്രത്തിലെ നായകന്‍. അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും