'എന്റെ ആദ്യത്തെ എ പടം ലോഡിംഗ്'; റിലീസ് അപ്‌ഡേറ്റുമായി ഒമര്‍ ലുലു

പുതിയ ചിത്രം’നല്ല സമയ’ത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ വിവരം പങ്കുവച്ച് ഒമര്‍ ലുലു. ചിത്രത്തിന് ക്ലീന്‍ ‘എ’ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചതെന്നും ട്രെയിലര്‍ ഇന്ന് വൈകുന്നേരം 7.30ന് പുറത്തുവിടുമെന്നും ഒമര്‍ ലുലു അറിയിച്ചു. ഫണ്‍ ത്രില്ലര്‍ എന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്ന ഈ സിനിമയില്‍ നായകനാവുന്നത് ഇര്‍ഷാദ് അലി ആണ്.

‘നല്ല സമയം സെന്‍സറിംഗ് കഴിഞ്ഞു. ക്ലീന്‍ ‘എ’ സര്‍ട്ടിഫിക്കറ്റ്, ട്രെയിലര്‍ ഇന്ന് 7.30ന്. സിനിമ തിയറ്ററുകളില്‍ നവംബര്‍ 25ന് റിലീസ്. അങ്ങനെ എന്റെ ആദ്യത്തെ എ പടം ലോഡിം?ഗ്’,എന്നാണ് സെന്‍സറിം?ഗ് വിവരം പങ്കുവച്ച് ഒമല്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചത്. നീന മധു, നോറ ജോണ്‍, നന്ദന സഹദേവന്‍, ഗായത്രി ശങ്കര്‍ എന്നിവരാണ് ചിത്രത്തില്‍ നായികാ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഒറ്റ രാത്രിയില്‍ നടക്കുന്ന സംഭവങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രമാണിത്. ഛായാഗ്രഹണം സിനു സിദ്ധാര്‍ഥ് ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഒമര്‍ ലുലുവിന്റെ അഞ്ചാമത്തെ ചിത്രമാണിത്. കെജിസി സിനിമാസിന്റെ ബാനറില്‍ നവാഗതനായ കലന്തൂര്‍ ആണ് നിര്‍മ്മാണം.

ബാബു ആന്റണി നയകനാകുന്ന പവര്‍ സ്റ്റാര്‍ എന്ന ചിത്രമാണ് റിലീസിനൊരുങ്ങുന്ന ഒമര്‍ ലുലുവിന്റെ മറ്റൊരു ചിത്രം. ക്രിസ്മസ് റിലീസ് ആയാണ് പവര്‍ സ്റ്റാര്‍ പ്ലാന്‍ ചെയ്യുന്നത്.

പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന്റെ അവസാന തിരക്കഥ കൂടിയാണിത്. മുഴുനീള ആക്ഷന്‍ ചിത്രത്തിന്റെ നിര്‍മ്മാണം റോയല്‍ സിനിമാസും ജോയ് മുഖര്‍ജി പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. ഡ്രഗ് മാഫിയയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണിത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ