'പവര്‍ സ്റ്റാറി'ന്റെ ആക്ഷന്‍ ഷോ റീല്‍; വീഡിയോ പങ്കുവച്ച് ഒമര്‍ ലുലു

പുതിയ ചിത്രം “പവര്‍ സ്റ്റാറി”ന്റെ ഷോ റീല്‍ പങ്കുവച്ച് സംവിധായകന്‍ ഒമര്‍ ലുലു. ബാബു ആന്റണി, ബാബു രാജ്, അബു സലീം, റിയാസ് ഖാന്‍, ഹോളിവുഡ് താരം ലൂയിസ് മാന്‍ഡ്‌ലോര്‍, അമേരിക്കന്‍ ബോക്‌സിങ് ഇതിഹാസം റോബേര്‍ട് പര്‍ഹാം, കന്നഡ താരം ശ്രേയസ് മഞ്ജു എന്നീ താരങ്ങളുടെ മുന്‍കാല ചിത്രങ്ങളിലെ ആക്ഷന്‍ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഷോ റീല്‍ എത്തിയിരിക്കുന്നത്.

ന്യൂഡല്‍ഹി, രാജാവിന്റെ മകന്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് ആണ് പവര്‍ സ്റ്റാറിന് തിരക്കഥ ഒരുക്കുന്നത്. ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ്, അഡാര്‍ ലവ്, ധമാക്ക തുടങ്ങിയ കോമഡി, റൊമാന്റിക് ചിത്രങ്ങള്‍ ഒരുക്കിയ ഒമര്‍ ലുലുവിന്റെ ആദ്യ മാസ് ആക്ഷന്‍ സിനിമയാണ് പവര്‍ സ്റ്റാര്‍.

തെന്നിന്ത്യയിലെ കൊക്കൈന്‍ അധോലോകമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തില്‍ നായികയോ പാട്ടുകളോ ഇല്ല. മംഗലാപുരം, കാസര്‍ഗോഡ്, കൊച്ചി എന്നിവയാണ് സിനിമയുടെ ലൊക്കേഷനുകള്‍. മാഷപ്പ് വീഡിയോകള്‍ ഒരുക്കി ശ്രദ്ധേയനായ ലിന്റോ കുര്യന്‍ ആണ് ഷോ റീല്‍ വീഡിയോയുടെ എഡിറ്റര്‍.

അതേസമയം, പവര്‍ സ്റ്റാറില്‍ കേന്ദ്ര കഥാപാത്രമാകുന്ന ബാബു ആന്റണിയുടെ ലുക്ക് പുറത്തുവിട്ടിരുന്നു. നീണ്ട മുടിയും കാതില്‍ കുരിശിന്റെ കമ്മലുമിട്ട് മാസ് ലുക്കിലാണ് ചിത്രത്തില്‍ ബാബു ആന്റണി എത്തുന്നത്.

Latest Stories

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും