മോഹന്‍ലാലിനെ നായകന്‍ ആക്കാനിരുന്ന 'നല്ല സമയം' ഇര്‍ഷാദിലേക്ക്; ഒമര്‍ ലുലു ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത്

ഇര്‍ഷാദിനെ നായകനാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘നല്ല സമയം’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ഇര്‍ഷാദും നടന്‍ വിജീഷും ഒപ്പം അഞ്ച് പുതുമുഖ നായികമാരുമാണ് പോസ്റ്ററിലുള്ളത്. ഒമര്‍ ലുലു സംവിധാനം ചെയ്യാന്‍ പോകുന്ന അഞ്ചാമത്തെ ചിത്രമാണിത്.

നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍, സുവൈബത്തുല്‍ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങള്‍ ആണ് നായികാ വേഷങ്ങളില്‍ എത്തുന്നത്. ശാലു റഹീം, ശിവജി ഗുരുവായൂര്‍, ജയരാജ് വാര്യര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

സ്വാമിനാഥന്‍ എന്നാണ് ഇര്‍ഷാദിന്റെ കഥാപാത്രത്തിന്റെ പേര്. നല്ല സമയം എന്ന സിനിമ മോഹന്‍ലാലിനെ മനസില്‍ കണ്ട് എഴുതിയതാണെന്നും എന്നാല്‍ പിന്നീട് ഇര്‍ഷാദിലേക്ക് എത്തിയതാണെന്നും ഒമര്‍ ലുലു ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞിരുന്നു.

ലാലേട്ടന്‍ എന്ന ഫാക്ടറിലേക്ക് എത്താനുള്ള ദൂരം ആലോചിച്ച ശേഷം പിന്നെയാര് എന്ന ചോദ്യം വന്നപ്പോഴാണ് തന്റെ നാട്ടുകാരനായ ഇര്‍ഷാദിലേക്ക് സിനിമ എത്തുന്നത് എന്നാണ് ഒമര്‍ ലുലു പറഞ്ഞത്. തൃശൂര്‍ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തില്‍ ഇര്‍ഷാദ് പൂണ്ട് വിളയാടിയിട്ടുണ്ട് എന്നാണ് തന്റെ വിശ്വാസമെന്നും ഒമര്‍ പറഞ്ഞിരുന്നു.

Latest Stories

ബസിന്റെ ഡോര്‍ എമര്‍ജന്‍സി സ്വിച്ച് ആരോ അബദ്ധത്തില്‍ ഓണാക്കി; നവകേരള ബസിന്റെ ഡോര്‍ തകര്‍ന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരിച്ച് കെഎസ്ആര്‍ടിസി

കൊയിലാണ്ടി പുറംകടലില്‍ നിന്നും ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തു; ആറുപേര്‍ കസ്റ്റഡിയില്‍; ചോദ്യം ചെയ്യല്‍ തുടരുന്നു

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി