'എന്നെ ബെറ്റില്‍ തോല്‍പ്പിച്ച ചങ്ക് ബ്രോ'; നിതിന് അഞ്ചു ലക്ഷം നല്‍കാന്‍ എത്തിയതോ ഒമര്‍ ലുലു?

ടി20 ക്രിക്കറ്റ് വേള്‍ഡ് കപ്പിന്റെ ഭാഗമായി പാകിസ്ഥാന്‍ ജയിക്കുമെന്ന സംവിധായകന്‍ ഒമര്‍ ലുലുവിന്റെ പ്രഖ്യാപനം ഏറെ ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായിരുന്നു. പാകിസ്ഥാന്‍ ജയിക്കുമെന്ന് പ്രഖ്യാപിച്ചതോടെ അതിനെ എതിര്‍ത്ത് കൊണ്ട് പലരും രംഗത്തെത്തിയിരുന്നു.

അതില്‍ ഒരാള്‍ ‘പാകിസ്ഥാന്‍ തോല്‍ക്കും അഞ്ചു ലക്ഷം രൂപയ്ക്കു ബെറ്റിനുണ്ടോ’ എന്നു ഒമറിനോട് ചോദിച്ചിരുന്നു. ‘ഓക്കെ ഡണ്‍’ എന്നായിരുന്നു ഒമറിന്റെ മറുപടി. ഒടുവില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടപ്പോള്‍ പോസ്റ്റിന് താഴെ ആരാധകര്‍ വീണ്ടുമെത്തി, ‘അഞ്ചു ലക്ഷം രൂപ കൊടുക്കുന്നില്ലേ’ എന്ന് ചോദിച്ച്.

അതോടെ ബെറ്റില്‍ ജയിച്ച നിതിന്‍ നാരായണിനെ കാണാന്‍ ഒമര്‍ കോഴിക്കോട് എത്തിയിരിക്കുകയാണ്. ‘എന്നെ ബെറ്റില്‍ തോല്‍പ്പിച്ച ചങ്ക് ബ്രോ’ എന്ന ക്യാപ്ഷനോടെയാണ് ഒമര്‍ നിതിനൊപ്പമുളള ചിത്രം പങ്കുവച്ചിരിക്കുന്നത്. ഇതിപ്പോ ‘ചെക്കെവിടെ ചെക്കന്‍ മാത്രമുളളല്ലോ’ എന്നാണ് പോസ്റ്റിന് താഴെ എത്തുന്ന കമന്റുകള്‍.

പാകിസ്ഥാന്‍ ജയിക്കുമെന്ന് പറഞ്ഞതോടെ ദേശസ്നേഹം പഠിപ്പിക്കാന്‍ കമന്റ് ബോക്‌സില്‍ എത്തിയവര്‍ക്ക് മറുപടിയും ഒമര്‍ലുലു കൊടുത്തിരുന്നു. ”ഇനി ദേശസ്നേഹം ഇല്ലേ എന്ന് പറഞ്ഞ് കമ്മന്റ് ചെയ്യുന്ന അണ്ണന്‍മാരോട് ‘100 വര്‍ഷത്തോളം നമ്മളെ അടിമകള്‍ ആക്കി ഒരുപാട് രാജ്യസ്നേഹമുള്ള ധീരന്‍മാരെ കൊന്ന് തള്ളി”.

”നമ്മുടെ സമ്പത്ത് മൊത്തം കൈക്കലാക്കി അവസാനം രണ്ടാം ലോക മഹായുദ്ധകാലത്ത് പട്ടാളക്കാര്‍ക്ക് കൊടുക്കാന്‍ ശംബളം ഇല്ലാതെ വന്നപ്പോള്‍ നമ്മുടെ നാട്ടില്‍ നിന്ന് പോയ ഇംഗ്ലീഷുകാര്‍ ചെയ്ത അത്ര ക്രൂരതകള്‍ പാകിസ്താന്‍ നമ്മളോട് ചെയ്തട്ടില്ല” എന്നായിരുന്നു ഒമര്‍ ലുലുവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്