ഒടിയന്‍ സിനിമയുടെ സംവിധായകനെ മാറ്റിയോ? സത്യം ഇതാണ്

മോഹന്‍ലാല്‍ നായകനായി എത്തുന്ന ബ്രഹ്മാണ്ഡചിത്രം ഒടിയന്‍ അവസാന ഘട്ട ചിത്രീകരണ ജോലിയിലേക്ക് പ്രവേശിക്കുന്ന സമയത്ത് വന്ന വാര്‍ത്തയാണ് സിനിമാ ലോകത്ത് അമ്പരപ്പുണ്ടാക്കിയത്. ചിത്രത്തിന്റെ സംവിധായകനായ ശ്രീകുമാര്‍ മേനോനെ മാറ്റി പകരം ശിക്കാര്‍ അടക്കമുള്ള ചിത്രങ്ങളുടെ സംവിധായകനായ പത്മകുമാറിനെ ചുമതല ഏല്‍പ്പിക്കാന്‍ തീരുമാനിച്ചുവെന്നുള്ള വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. പരസ്യ സംവിധായകനെന്ന നിലയില്‍ ശ്രദ്ധേയനാണെങ്കിലും ശ്രീകുമാറിന്റെ സിനിമാ സംവിധാനത്തില്‍ മോഹന്‍ലാലിനു അതൃപ്തിയുണ്ടായതാണ് മാറ്റാന്‍ കാരണമെന്നും വാര്‍ത്ത വന്നിരുന്നു.

എന്നാല്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്‌നും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും തമ്മിലുള്ള പോരാണ് ഇത്തരം വാര്‍ത്തകളിലേക്കെത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവര്‍ക്കുമിടയില്‍ അത്രശുഭകരമായ കാര്യങ്ങളല്ല നടക്കുന്നതെന്നാണ് ചിത്രവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. രണ്ടുപേരും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടുമുള്ള നിര്‍ദേശങ്ങള്‍ അംഗീകരിക്കാതായതോടെ ലൊക്കേഷനില്‍ അണിയറ പ്രവര്‍ത്തകര്‍ തന്നെ രണ്ട് ചേരിയായി. ഇതോടെയാണ് സംവിധായകനെ മാറ്റിയെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്.

ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് നേരെത്തെ വ്യക്തമായിരുന്നു. അതുകൊണ്ടു തന്നെ സംഘട്ടന രംഗങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന പീറ്റര്‍ ഹെയ്‌ന്റെ നിര്‍ദേശം ശ്രീകുമാര്‍ മോനോന്‍ അംഗീകരിക്കാത്തത് എന്തുകൊണ്ടാണെന്നാണ് ഉയരുന്ന ചോദ്യം. പുലിമുരകുന്‍ ചിത്രത്തില്‍ ഗംഭീര ആക്ഷന്‍ രംഗങ്ങളൊരുക്കി മലയാളികളുടെ കയ്യടി നേടിയ പീറ്റര്‍ ഹെയ്ന്‍. അതേസമയം അന്താരാഷ്ട്ര നിലവാരത്തിലാണ് ഒടിയന്റെ ആക്ഷന്‍ രംഗങ്ങളും ഒരുക്കുന്നത്. നാല് ലൊക്കേഷനുകളിലായാണ് ഇതിന്റെ ക്ലൈമാക്സ് ചിത്രീകരിച്ചിരിക്കുന്നത്.

അതേസമയം, സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്ന വാര്‍ത്തകള്‍ തികച്ചും വ്യാജമാണെന്നാണ് ചിത്രവുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. നടക്കുന്നത് വ്യാജ പ്രചരണമാണെന്ന് ശ്രീകുമാര്‍ മേനോന്‍ ഒരു ട്വീറ്റിന് മറുപടി കൊടുത്തതായുള്ള സ്‌ക്രീന്‍ ഷോട്ടുകളും പ്രചരിക്കുന്നുണ്ട്. ഓഗസ്റ്റ് അവസാനത്തില്‍ ചിത്രീകരണം ആരംഭിച്ച ചിത്രം അടുത്ത വര്‍ഷമാണ് തിയേറ്ററുകളിലെത്തുന്നത്.

പ്രേതസിനിമായായല്ല ഒടിയന്‍ ഒരുങ്ങുന്നതെന്ന് സംവിധായകന്‍ തന്നെ വ്യക്തമാക്കിയിരുന്നു. അതേസമയം, മോഹന്‍ലാല്‍ അഭിനയിക്കുന്ന മാണിക്യന്‍ എന്ന കഥാപാത്രം കായിക ക്ഷമതയില്‍ മറ്റുള്ളവരേക്കാള്‍ മുന്നില്‍ നില്‍ക്കുന്നയാളാണെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞിരുന്നു. മോഹന്‍ലാലിനെ കൂടാതെ മഞ്ജുവര്യര്‍, പ്രകാശ് രാജ്, നരേന്‍ തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി