ഒരു കുടക്കീഴില്‍ സണ്ണിയും ഗൗരിയും; അനുഗ്രഹീതന്‍ ആന്റണിയിലെ ആദ്യ ഗാനത്തിന്റെ ടീസര്‍

സണ്ണി വെയ്ന്‍ നാകനാകുന്ന പുതിയ ചിത്രം “അനുഗ്രഹീതന്‍ ആന്റണി”യിലെ ആദ്യ ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിലെ കാമിനി ഗാനത്തിന്റെ ടീസറാണ് റിലീസ് ചെയ്തത്. ഹരിശങ്കര്‍ ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികള്‍ മനു മഞ്ജിത്തിന്റേതാണ്. അരുണ്‍ മുരളീധരന്റേതാണ് സംഗീതം. 96 എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ ഗൗരി കിഷനാണ് ചിത്രത്തില്‍ സണ്ണി വെയ്ന്റെ നായികയായി എത്തുന്നത്.

സണ്ണി വെയ്ന്‍ ടൈറ്റില്‍ റോളിലെത്തുന്ന ചിത്രം ഏട്ടുകാലി, ഞാന്‍ സിനിമാ മോഹി എന്നീ ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രിന്‍സ് ജോയി ആണ് സംവിധാനം ചെയ്യുന്നത്. ആന്റണിയും അയാളുടെ നായയും തമ്മിലുള്ള ആത്മബന്ധം സിനിമയിലെ ഒരു പ്രധാന ഘടകമാണ്. നവീന്‍ ടി മണിലാലാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിദ്ധിഖ്, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, മാലാ പാര്‍വതി തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍.

ലക്ഷ്യ എന്റര്‍ടെയ്ന്‍മെന്‍സ് റെറ്റ്കോണ്‍ സിനിമാസുമായി ചേര്‍ന്ന് എം ഷിജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. ശെല്‍വകുമാര്‍ എസ് ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ