ഡബിൾ അല്ല, അറ്റ്ലി ചിത്രത്തിൽ അല്ലു എത്തുന്നത് ട്രിപ്പിൾ റോളിൽ; പുറത്തു വിടാതെ മറ്റൊരു സർപ്രൈസും!

തെരി, മെർസൽ, ജവാൻ തുടങ്ങിയ സിനിമകളിലൂടെ സിനിമാപ്രേമികളെ ഞെട്ടിച്ച അറ്റ്ലി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകനായി എത്തുന്നത് അല്ലു അർജുൻ ആണ്. പുഷ്പ 2 വിന്റെ ഗംഭീര വിജയത്തിന് ശേഷം അല്ലു അർജുൻ നായകനാകുന്ന ചിത്രമാണിത്. ചിത്രത്തിൽ അല്ലു അർജുൻ മൂന്ന് വേഷങ്ങളിലായിരിക്കും എത്തുക എന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വരുന്നത്.

ഇത് അല്ലുവിന്റെ ആദ്യത്തെ ട്രിപ്പിൾ റോളായിരിക്കും. മാത്രമല്ല ഈ മൂന്ന് വേഷങ്ങളിൽ ഒന്ന് ഒരു അനിമേഷൻ കഥാപാത്രമായിരിക്കും എന്നാണ് പുറത്തു വരുന്ന റിപോർട്ടുകൾ. ഇത് പാരലൽ യൂണിവേഴ്‌സിലുള്ള കഥാപാത്രമാകാൻ സാധ്യതയുണ്ടെന്നും അതിൽ ഒരു കഥാപാത്രം നെഗറ്റീവ് സ്വഭാവമുള്ളതായിരിക്കും എന്നും സൂചനയുണ്ട്.

പ്രൊജക്റ്റിന്റെ നിർമാണം സൺ പിക്‌ചേഴ്‌സ് ആണ്. പ്രഖ്യാപനത്തിന്റെ ഭാഗമായി രണ്ടു മിനിറ്റുള്ള ഒരു വിഡിയോയും സൺ പിക്‌ചേഴ്‌സ് പുറത്തു വിട്ടിരുന്നു. ചിത്രത്തിൽ അഭിനയിക്കാൻ അല്ലു അർജുൻ 175 കോടി പ്രതിഫലം വാങ്ങുന്നതായി റിപോർട്ടുകൾ വന്നിരുന്നു. ഇത് കൂടാതെ സിനിമയുടെ ലാഭത്തിൽ നിന്നും 15 ശതമാനവും നിർമാതാക്കൾ താരത്തിന് നൽകുമെന്നും റിപ്പോർട്ടുകളുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ