നോറ ഫത്തേഹി ദിവസം പത്തുതവണയെങ്കിലും എന്നെ വിളിക്കും, ജാക്വിലിനെ വിട്ടു വരാന്‍ എന്നോട് പറഞ്ഞു: സുകേഷ് ചന്ദ്രശേഖര്‍

200 കോടി രൂപയുടെ തട്ടിപ്പുകേസില്‍ ബന്ധപ്പെട്ട് ഡല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നിരിക്കുകയാണ് സുകേഷ് ചന്ദ്ര ശേഖര്‍.

തന്റെ കാര്യത്തില്‍ ബോളിവുഡ് താരം നോറ ഫത്തേഹിക്ക് ജാക്വലിന്‍ ഫെര്‍ണാണ്ടസിനോട് അസൂയയുണ്ടെന്നും ജാക്വലിനെതിരെ നോറ ഫത്തേഹി തന്നെ ബ്രെയിന്‍ വാഷ് ചെയ്യാറുണ്ടെന്നും അതിനാല്‍ ജാക്വിലിനെ ഉപേക്ഷിച്ച് അവളുമായി ഡേറ്റിംഗ് ആരംഭിക്കണമെന്നാണ് ആവശ്യമെന്നും സുകേഷ് തന്റെ അഭിഭാഷകരായ അനന്ത് മാലിക്കും എകെ സിംഗ് മുഖേനയും പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.

”നോറ ഒരു ദിവസം 10 തവണയെങ്കിലും എന്നെ വിളിക്കും, കോളിന് മറുപടി നല്‍കിയില്ലെങ്കില്‍ അവള്‍ എന്നെ വിളിക്കുന്നത് തുടരുമായിരുന്നു,” സുകേഷ് അവകാശപ്പെട്ടു.
‘ഞാനും ജാക്വലിനും സീരീയസായ ബന്ധത്തിലായിരുന്നതിനാല്‍, ഞാന്‍ നോറയെ ഒഴിവാക്കിത്തുടങ്ങി, പക്ഷേ അവള്‍ എന്നെ വിളിച്ചുകൊണ്ടിരുന്നു, കൂടാതെ ഞാന്‍ ഒരു സംഗീത നിര്‍മ്മാണ കമ്പനി സ്ഥാപിക്കാന്‍ ബോബിയെ (നോറയുടെ ബന്ധു) സഹായിക്കണമെന്ന് ആവശ്യപ്പെട്ടു.

ആഡംബര വസ്തുക്കള്‍ നല്‍കിയും പലര്‍ക്കും പണം നല്‍കിയുമാണ് ജാക്വലിനുമായി സുകേഷ് ചന്ദ്രശേഖര്‍ അടുപ്പം സ്ഥാപിച്ചത്. 52 ലക്ഷം രൂപ വിലയുള്ള കുതിരയും ഒമ്പത് ലക്ഷം രൂപ വിലമതിക്കുന്ന പേര്‍ഷ്യന്‍ പൂച്ചയുമടക്കം 10 കോടി രൂപയുടെ സമ്മാനങ്ങള്‍ ജാക്വിലിന് സുകേഷ് നല്‍കിയിരുന്നു.

ജാക്വലിനെ നായികയാക്കി 500 കോടിയുടെ സൂപ്പര്‍ ഹീറോ ഫിലിം നിര്‍മ്മിക്കാമെന്ന് സുകേഷ് വാഗ്ദാനം നല്‍കിയിരുന്നു. കൂടുതല്‍ സിനികളില്‍ നടി ഒപ്പു വെയ്ക്കാതിരുന്ന സാഹചര്യം ഉപയോഗപ്പെടുത്തിയായിരുന്നു സുകേഷിന്റെ വാഗ്ദാനം. ജാക്വിലിനെ വിശ്വസിപ്പിക്കാനായി ചില നിര്‍മ്മാതാക്കളുടെ പേരും കൈമാറുകയായിരുന്നു.

Latest Stories

'ക്രിയാത്മകമായ വിമർശനങ്ങളാകാം, പക്ഷേ അത് സ്വന്തം ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന അതേ ഖജനാവിനെ തള്ളിപ്പറഞ്ഞുകൊണ്ടാകരുത്'; വി ഡി സതീശന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ