നൂറിന്‍ പ്രധാന കഥാപാത്രമായി എത്തുന്ന 'എന്റെ നാട്-ഫ്രം ഗോഡ്‌സ് ഓണ്‍ കണ്‍ട്രി', ടീസര്‍ പുറത്ത്

നടി നൂറിന്‍ ഷെരീഫ് പ്രധാന കഥാപാത്രമായി എത്തുന്ന “എന്റെ നാട്-ഫ്രം ഗോഡ്‌സ് ഓണ്‍ കണ്‍ട്രി” എന്ന കേരള മ്യൂസിക്കല്‍ കോണ്‍സെപ്റ്റിന്റെ ടീസര്‍ ശ്രദ്ധേയമാകുന്നു. ഇന്നലെ കേരളപ്പിറവി ദിനത്തിലാണ് ടീസര്‍ പുറത്തുവിട്ടത്. കേരളത്തിന്റെ സാംസ്‌കാരിക സാമൂഹിക പൈതൃകമാണ് “എന്റെ നാട്-ഫ്രം ഗോഡ്‌സ് ഓണ്‍ കണ്‍ട്രി” പറയുക.

മലയാള സിനിമയിലെ മറ്റൊരു യുവതാരവും നൂറിനൊപ്പം വീഡിയോയില്‍ എത്തും. നവാഗതരായ ദീപക് കെ. സി യും വിശാല്‍ ബാബുവും സംവിധാനം ചെയുന്ന മ്യൂസിക് വീഡിയോ ന്യൂ ഇന്ത്യ പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മിക്കുന്നത്. ഗണേശ് വെങ്കടരമണി ഒരുക്കിയ ഗാനം ഗൗരി ലക്ഷ്മി ആണ് ആലപിക്കുന്നത്.

മുഹമ്മദ് നൗഫല്‍, സഹദ് എന്നിവര്‍ ഛായാഗ്രഹണവും സുധീഷ് എം.എസ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ ചിത്രീകരണം ആരംഭിച്ച എന്റെ നാട് അടുത്ത വര്‍ഷം ജനുവരിയോടെ പുറത്തിറക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.

ഒരു അഡാറ്‍ ലവ് എന്ന ഒമര്‍ലുലു ചിത്രത്തിലൂടെ മലയാള സിനിമാരംഗത്തേക്ക് എത്തിയ താരമാണ് നൂറിന്‍ ഷെരീഫ്. ഒമറിന്റെ ധമാക്ക ചിത്രത്തിലും നൂറിന്‍ എത്തിയിരുന്നു. വെള്ളേപ്പം ആണ് താരത്തിന്റെതായി ഒരുങ്ങുന്ന പുതിയ ചിത്രം.

Latest Stories

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി