'യന്തിരന്‍' കഥ മോഷണം; സംവിധായകന്‍ ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്

സംവിധായകന്‍ ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്. രജനികാന്തിനെ നായകനാക്കി ഒരുക്കിയ “യന്തിരന്‍” സിനിമയുടെ കഥ മോഷ്ടിച്ചതാണെന്ന കേസിലാണ് നടപടി. എഴുത്തുകാരന്‍ അറൂര്‍ തമിഴ്‌നാടന്‍ നല്‍കിയ കേസിലാണ് ചെന്നൈ എഗ്മോര്‍ മജിസ്‌ട്രേറ്റ് കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

1996ല്‍ പുറത്തിറങ്ങിയ തന്റെ കഥ “ജിഗൂബ” ആണ് സിനിമയാക്കിയത് എന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. 2010ല്‍ ആണ് യന്തിരന്‍ റിലീസ് ചെയ്തത്. അന്ന് കൊടുത്ത കേസില്‍ പത്തു വര്‍ഷമായിട്ടും ശങ്കര്‍ കോടതിയില്‍ ഹാജരായില്ല. ഇതോടെയാണ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.

യന്തിരന്റെ നിര്‍മ്മാതാവ് കലാനിധി മാരനോടും കോടതിയില്‍ ഹാജരാകണമെന്ന് അറിയിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഇവര്‍ കേസിനെതിരെ അപ്പീല്‍ പോയിരുന്നു. ഒരു കോടി നഷ്ടപരിഹാരവും അറൂര്‍ തമിഴ് നാടന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സൂപ്പര്‍ ഹിറ്റായ യന്തിരന്റെ രണ്ടാം ഭാഗമായി “2.0” സിനിമയും എത്തിയിരുന്നു. 2018ല്‍ ആണ് രണ്ടാം ഭാഗം എത്തിയത്. 1996ല്‍ തമിഴ് മാസികയായ ഇനിയ ഉദയത്തില്‍ പ്രസിദ്ധീകരിച്ച ജിഗൂബ, 2007ല്‍ ദിക് ദിക് ദീപിക എന്ന നോവലായി വീണ്ടും പ്രസിദ്ധീകരിച്ചിരുന്നു.

Latest Stories

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം