അഞ്ച് വര്‍ഷത്തോളം യാതൊരു അപ്‌ഡേറ്റുമില്ല, ആദ്യം ഉപേക്ഷിച്ചെന്ന് വാര്‍ത്ത; പിന്നാലെ 'കര്‍ണന്റെ' പുതിയ പ്രഖ്യാപനം

തെന്നിന്ത്യൻ സൂപ്പർ തരാം വിക്രമിനെ നായകനാക്കി ആർ. എസ് വിമൽ സംവിധാനം ചെയ്യുന്ന ‘സൂര്യപുത്ര മഹാവീർ കർണ’ സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. സംവിധായകൻ തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരം പങ്കുവെച്ചത്.

കർണന്റെ വീക്ഷണത്തിലൂടെയുള്ള മഹാഭാരത കഥയായിരിക്കും ചിത്രത്തിന്റെ പ്രമേയം. വിക്രത്തിന്റെ ചിത്രത്തോടൊപ്പം ‘സൂര്യപുത്രൻ കർണൻ റോളിങ് സൂൺ’ എന്ന അടിക്കുറിപ്പോടെയായിരുന്നു വിമലിന്റെ പോസ്റ്റ്.

പൃഥ്വിരാജിനെ നായകനാക്കി 2018 ലാണ് ചിത്രം ആദ്യമായി പ്രഖ്യാപിച്ചത്. പിന്നീടാണ് വിക്രം ആയിരിക്കും നായകനെന്ന് അറിയിക്കുന്നത്. ചിത്രം ഹിന്ദി, മലയാളം തമിഴ് ഭാഷകളിലാണ് പുരത്തിറങ്ങുന്നത്.

കോവിഡിന് ശേഷം വിക്രം നേരത്തെ കമ്മിറ്റ് ചെയ്തിട്ടുള്ള ചിത്രങ്ങളുടെ ഷൂട്ട് ഉള്ളതുകൊണ്ടാണ് ‘കർണൻ’ വൈകുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്ന് നിന്റെ മൊയ്തീൻ, ശശിയും ശകുന്തളയും എന്നീ ചിത്രങ്ങൾക്ക് ശേഷം ആർ. എസ് വിമൽ സംവിധാനം ചെയ്യുന്ന കർണൻ 300 കോടി ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ