പോരാട്ടത്തിന് തയ്യാറെടുത്ത ചിരുവിനെയും ബാലയ്യയെയും തൂക്കിയെറിഞ്ഞ് വിജയ്; തിയേറ്ററുകള്‍ പിടിച്ചടക്കി വാരിസ്

ചിരഞ്ജീവിയുടെ വാള്‍ട്ടയര്‍ വീരയ്യയും ബാലയ്യയുടെ വീരസിംഹ റെഡ്ഡിയും സംക്രാന്തി റിലീസിനായി തയ്യാറെടുക്കുകയാണ് . വമ്പന്‍ പ്രതീക്ഷകളാണ് ഈ സിനിമകളെക്കുറിച്ച് ആരാധകര്‍ക്കും തെലുഗു സിനിമാരംഗത്തുള്ളവര്‍ക്കുമുള്ളത്. ഈ രണ്ട് സിനിമകളും മാസ് ഘടകങ്ങളും മുതല്‍ മുടക്കുമുള്ള ചിത്രങ്ങളാണ്. ചിരു ബാലയ്യ പോരാട്ടം പ്രതീക്ഷിക്കുന്നവരെ കാത്തിരിക്കുന്നത് വലിയ നിരാശയാണെന്നാണ് സാഹചര്യം സൂചിപ്പിക്കുന്നത്.

ഈ രണ്ട് സിനിമകളും നേരിടുന്ന ഒരു പ്രധാന തടസ്സം തിയേറ്ററുകളുടെ ലഭ്യതക്കുറവാണ്. വിജയ് നായകനായി ദില്‍ രാജു നിര്‍മ്മിക്കുന്ന വാരിസു സംക്രാന്തിക്ക് റിലീസ് ചെയ്യുകയും ഭൂരിഭാഗം തിയേറ്ററുകളും കയ്യടക്കുകയും ചെയ്തിരിക്കുകയാണ്.

ഇതൊരു കച്ചവടം മാത്രമാണെന്നും മത്സരത്തില്‍ കൂടുതല്‍ തിയേറ്ററുകള്‍ കൈവശം വച്ചിരിക്കുന്നയാളാണ് വിജയ്യെന്നും ദില്‍ രാജു നേരത്തെ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ അദ്ദേഹം വിശാഖപട്ടണത്തില്‍ തന്റെ വാക്കുകള്‍ പിന്തുടരുകയാണ്. വരസുഡു 5 സിംഗിള്‍ സ്‌ക്രീനുകളിലാണ് റിലീസ് ചെയ്യുന്നത്.

വാള്‍ട്ടയര്‍ വീരയ്യ ഇവിടെ രണ്ട സിംഗിള്‍ സ്‌ക്രീനുകളില്‍ മാത്രമാണ് റിലീസ് ചെയ്യുന്നത്. വീരസിംഹ റെഡ്ഡിക്ക് ഒരു സിംഗിള്‍ സ്‌ക്രീന്‍ മാത്രമാണ് ലഭിച്ചത്. ആന്ധ്രയിലെ സ്ഥിതി ഇങ്ങനെയാണെങ്കില്‍ നിസാം മേഖല മുഴുവനായും വാരിസ് കൊണ്ടു പോകുമെന്നാണ് സൂചന. കാരണം ദില്‍ രാജുവിന് ഇവിടെ കൂടുതല്‍ തിയേറ്ററുകളില്‍ സ്വാധീനമുണ്ട്. ഇതോടെ ആരാധകര്‍ മൈത്രി മൂവി മേക്കേഴ്‌സിനോട് എന്തെങ്കിലും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ