രൺബീറിനെ ബലാത്സംഗം ചെയ്യുന്നവനെന്ന് ആരും വിളിക്കില്ല, ദീപിക സ്വയം പ്രഖ്യാപിത മാനസിക രോഗി; നിലപാടിലുറച്ച് കങ്കണ

ഇക്കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടൻ രൺബീർ കപൂറിനെതിരെ കങ്കണ റണാവത്ത് പലപ്പോഴും സംസാരിച്ചിരുന്നു. രൺബീർ കപൂറിനെ പാവാട കണ്ടാല്‍ പിറകേ പോകുന്നവന്‍ എന്ന് വിളിച്ചതില്‍ ഒരു ഖേദവും ഇല്ലെന്ന് വീണ്ടും തുറന്ന് പറഞ്ഞിരിക്കുകയാണ് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. ഇന്ത്യ ടിവിയിലെ ഒരു പരുപാടിക്കിടെയായിരുന്നു കങ്കണയുടെ പ്രതികരണം.

ആപ് കി അദാലത്ത് എന്ന പ്രോഗ്രാമിന്റെ ഒരു എപ്പിസോഡ് പ്രൊമോയിലാണ് രൺബീർ അടക്കം ബോളിവുഡ് താരങ്ങളെ പരിഹസിച്ചെന്ന ആരോപണത്തിന് പ്രതികരിച്ചത്. 2020ൽ, കങ്കണ ഒരു ട്വീറ്റിലൂടെ രൺബീറിനെയും നടി ദീപിക പദുക്കോണിനെയും കടന്നാക്രമിച്ചിരുന്നു. കങ്കണ രണ്‍ബീറിനെ ‘സ്കേര്‍ട്ട് ചെയ്സര്‍’ എന്ന് വിളിക്കുകയും ദീപികയെ ‘സ്വയം പ്രഖ്യാപിത മാനസികരോഗി’ എന്ന് മുദ്രകുത്തുകയും ചെയ്തിരുന്നു.

ഈ ട്വീറ്റില്‍ ഖേദമുണ്ടോ എന്നാണ് ആപ് കി അദാലത്തില്‍ കങ്കണയോട് ചോദ്യകർത്താവ് ചോദിച്ചത്. എന്നാല്‍ അവന്‍ സ്വാമി വിവേകാനന്ദന്‍ ഒന്നും അല്ലല്ലോ എന്ന് പറഞ്ഞ് ചിരിച്ച് തള്ളുകയാണ് ഈ ചോദ്യത്തെ കങ്കണ. അതേസമയം 2020 ജൂണിൽ സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണത്തിന് പിന്നാലെ ആലിയ ഭട്ട്, സോനം കപൂർ, അനന്യ പാണ്ഡേ തുടങ്ങിയ താര കുടുംബത്തില്‍ നിന്നുള്ളവര്‍ക്കെതിരെ കങ്കണ വിമർശനം ഉയര്‍ത്തിയിരുന്നു.

“രൺബീർ കപൂർ ഒരു സീരിയൽ പാവാടയ്ക്ക് പിറകേ ഓടുന്നവനാണ്, പക്ഷേ അവനെ ബലാത്സംഗം ചെയ്യുന്നവന്‍ എന്ന് വിളിക്കാൻ ആരും ധൈര്യപ്പെടുന്നില്ല. ദീപിക സ്വയം പ്രഖ്യാപിത മാനസിക രോഗമുള്ള രോഗിയാണ്, പക്ഷേ ആരും അവളെ സൈക്കോ എന്നോ മന്ത്രവാദിനിയെന്നോ വിളിക്കുന്നില്ല. ഈ പേര് ചിലരെ ചെറിയ പട്ടണത്തില്‍ നിന്നും സ്വന്തം നിലയ്ക്ക് രക്ഷപ്പെട്ട് വന്നവരെ മാത്രമാണ് വിളിക്കുന്നത്” കങ്കണയുടെ പഴയ ട്വീറ്റ്.

Latest Stories

ഞാൻ പറയുന്നത് കേട്ട് കളിച്ചാൽ നിനക്ക് കുറച്ച് നാൾ കൂടെ ടീമിൽ തുടരാം സഞ്ജു: അജിങ്ക്യ രഹാനെ

പതിനഞ്ചുകാരി തീകൊളുത്തി ജീവനൊടുക്കിയ സംഭവം, പെൺകുട്ടി നിരന്തരം പീഡനത്തിന് ഇരയായി; യുവാവ് അറസ്റ്റിൽ

സഞ്ജുവിന്റെ കാര്യത്തിൽ ആശങ്ക? പ്രതികരണവുമായി പരിശീലകൻ

'എന്താ സഞ്ജു ഇത്', മൂന്നാം ടി-20യിലൂടെ സഞ്ജു സാംസൺ സ്വന്തമാക്കിയത് നാണംകെട്ട റെക്കോർഡ്; നിരാശയോടെ ആരാധകർ

'പിള്ളേർ വേറെ ലെവൽ'; ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനത്തെ വാനോളം പുകഴ്ത്തി ഹർഭജൻ സിങ്

'ഞങ്ങളും ഇന്ത്യയെ പോലെ കളിച്ചിരുന്നെങ്കിൽ ചാമ്പ്യൻസ് ട്രോഫി നേടിയേനെ': സൽമാൻ അലി ആഘ

ഈ തവണ ടി-20 ലോകകപ്പ് ഞങ്ങൾ നേടും, ആ ഒരു കാരണം ഞങ്ങൾക്ക് ഗുണമാണ്: സൽമാൻ അലി ആഘ

'സഞ്ജു ടീമിൽ നിന്ന് ഉടൻ പുറത്താകും, ഓപണിംഗിൽ ഇനി ഇഷാൻ കിഷൻ കളിക്കും'; തുറന്നു പറഞ്ഞ് മുൻ ഇന്ത്യൻ താരം

ശബരിമല സ്വർണക്കൊള്ള കേസ്; കുറ്റപത്രം നൽകാത്തതിന് എസ്ഐടിയെ വിമർശിച്ച് ഹൈക്കോടതി

'വിഎസ് ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം ഈ അവാര്‍ഡ് സ്വീകരിക്കുമായിരുന്നില്ല'; പുരസ്‌കാരം കൈപ്പറ്റണമോ എന്ന കാര്യത്തില്‍ കുടുംബമാണ് തീരുമാനമെടുക്കേണ്ടതെന്ന് എംഎ ബേബി