'ഇനി ജാനകി ഇല്ല, ജാനകി വി'; ജെഎസ്‌കെ സിനിമയുടെ ടൈറ്റിൽ മാറ്റുമെന്ന് നിർമാതാകൾ ഹൈക്കോടതിയിൽ

സുരേഷ് ഗോപി നായകനാകുന്ന ജാനകി vs സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ ടൈറ്റിൽ മാറ്റുമെന്ന് നിർമാതാകൾ ഹൈക്കോടതിയിൽ. കോടതിയിൽ ജാനകി എന്ന് വിളിക്കുന്ന സിൻ മ്യുട്ട് ചെയ്യാൻ തയാറാണെന്ന് അണിയറ പ്രവർത്തകർ ഹൈക്കോടതിയെ അറിയിച്ചു. ജാനകി എന്ന ടൈറ്റിൽ പേര് മാറ്റാമെന്നും നിർമാതാക്കൾ കോടതിയിൽ അറിയിച്ചു.

ഇതനുസരിച്ച് ജാനകി എന്ന ടൈറ്റിൽ മാറ്റി ‘ജാനകി വി’ എന്നാക്കും. രണ്ട് സ്ഥലങ്ങളിൽ ജാനകി എന്ന പേര് മ്യൂട്ട് ചെയ്യും. എഡിറ്റ് ചെയ്ത സിനിമയുടെ സർട്ടിഫിക്കറ്റ് 3ദിവസത്തിനുള്ളിൽ നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. എഡിറ്റ്‌ ചെയ്ത സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കേറ്റ് – മൂന്ന് ദിവസത്തിൽ നൽകണമെന്നും കോടതി പറഞ്ഞു. അതേസമയം കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും.

ജെഎസ്‌കെ സിനിമയിലെ കഥാപാത്രമായ ‘ജാനകി’ വിവാദത്തിൽ നിലപാട് മയപ്പെടുത്തി സെൻസർ ബോർഡ് രംഗത്തെത്തിയിരുന്നു. കോടതി രംഗങ്ങളിൽ ‘ജാനകി’ വേണ്ട എന്നായിരുന്നു സെൻസർ ബോർഡ് നിർദേശം. വി. ജാനകി എന്നോ ജാനകി വി എന്നോ ഉപയോഗിക്കാമെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചിരുന്നു. 96 ഭാഗങ്ങൾ കട്ട് ചെയ്യണമെന്ന നിലപാടും സെൻസർ ബോർഡ് മാറ്റി. കോടതി രംഗങ്ങളിൽ കഥാപാത്രത്തിന്റെ ജാനകി എന്ന പേര് മ്യൂട്ട് ചെയ്യണമെന്നും സെൻസർ ബോർഡ് നിർദേശമുണ്ട്.

Latest Stories

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം