ലഹരി ഉപയോഗിച്ചതു കൊണ്ട് ഒരു നല്ല സിനിമയും കൃതിയും ഉണ്ടായിട്ടില്ല, അതൊരു തെറ്റായ ധാരണയാണ്‌ ; പൃഥ്വിരാജ്

ലഹരി ഉപയോഗിച്ചതു കൊണ്ട് നല്ല സിനിമയോ നല്ല കലാസൃഷ്ടിയോ സാധ്യമാകില്ലെന്ന് നടൻ പൃഥ്വിരാജ്. ഹൈബി ഈഡൻ എംപിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ഒരുക്കിയ ലഹരി വിരുദ്ധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു നടൻ . സിനിമ മേഖലയിലെ ലഹരി ഉപയോഗത്തിനെതിരെ പൃഥ്വിരാജ് സംസാരിച്ചു.

ലഹരി ഉപയോഗിച്ചാലേ ക്രിയേറ്റീവാകാൻ സാധിക്കുകയുള്ളൂ എന്നൊരു ധാരണ നിലനിൽക്കുന്നുണ്ട്. എന്നാൽ അത് കള്ളമാണ്. ലഹരി ഉപയോഗിച്ചതു കൊണ്ട് ഒരു നല്ല സിനിമയും കൃതിയും ഉണ്ടായിട്ടില്ലെന്നു നടൻ പറഞ്ഞു.

‘സിനിമമേഖലയിൽ, കലാരംഗത്ത് പൊതുവെ ഒരു പ്രതീതി സൃഷ്ടിക്കാൻ അബദ്ധവശാൽ ഞങ്ങളാൽ സാധിച്ചിട്ടുണ്ടെന്ന് തോന്നുന്നു. ലഹരിപദാർത്ഥങ്ങളെ കാൽപ്പനികവത്കരിച്ചു. ലഹരി ഉപയോഗിച്ചാലേ ക്രിയേറ്റീവാകാൻ സാധിക്കുവെന്ന ധാരണയുണ്ട്. അത് കള്ളമാണ്. ഒരു ലഹരി പദാർത്ഥത്തിന്റേയും സ്വാധീനത്തിൽ ഇവിടെ ഒരു മഹത്കൃതിയും രചിക്കപ്പെട്ടിട്ടില്ല. ഒരു നല്ല സിനിമയും ഇവിടെ എടുത്തിട്ടില്ല’

‘എനിക്ക് തന്നെ അറിയാവുന്ന വലിയ വലിയ എഴുത്തുകാരും സംവിധായകരും, മദ്യാപന ശീലമുള്ളവർ പോലും അത് നിർത്തി വച്ചിട്ടാണ് എഴുതുക. നിങ്ങളോട് എനിക്ക് പറയാനുള്ളത്. ഇത് കൂൾ അല്ല. ഇതിൽ അഭിമാനിക്കാൻ സാധിക്കുന്ന ഒന്നുമില്ല’ എന്നും താരം പറയുന്നു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ