ജപ്തി നോട്ടീസ് എത്തി, ജീവിതം ദുരിതക്കയത്തില്‍; ലോട്ടറി വിറ്റ് 'ആക്ഷന്‍ ഹീറോ ബിജു' താരം

ജീവിതം ദുരിതക്കയത്തിലായതോടെ ലോട്ടറി വില്‍ക്കാന്‍ ഇറങ്ങി ‘ആക്ഷന്‍ ഹീറോ ബിജു’ താരം മേരി. വീട്ടില്‍ ജപ്തി നോട്ടീസ് എത്തിയതോടെയാണ് ചേര്‍ത്തല അരൂര്‍ ദേശീയ പാതയ്ക്ക് സമീപം ലോട്ടറി വില്‍ക്കാനായി താരം ഇറങ്ങിയത്. സിനിമയില്‍ നിന്നും വിളിക്കാറില്ല എന്നാണ് മേരി പറയുന്നത്.

ആലപ്പുഴ എഴുപുന്ന ചാണിയില്‍ ലക്ഷംവീട് കോളനി വീട്ടിലാണ് മേരി താമസിക്കുന്നത്. തൊഴിലുറപ്പ് ജോലി ചെയ്തിരുന്ന സമയത്താണ് ആക്ഷന്‍ ഹീറോ ബിജുവില്‍ അവസരം ലഭിക്കുന്നത്. മകളെ വിവാഹം കഴിച്ചയച്ചു. കൂടെയുള്ള മകന് ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ട്. രാവിലെ 6.30ന് വീട്ടില്‍ നിന്നിറങ്ങും.

ഉച്ചവരെ പൊരിവെയിലത്ത് ലോട്ടറി വില്‍ക്കും. 300 രൂപ വരെ കിട്ടും. സിനിമയില്‍ എന്തെങ്കിലും ഒരു വേഷവുമായി ആരെങ്കിലും വിളിക്കും എന്ന പ്രതീക്ഷയുണ്ടെങ്കിലും സിനിമാക്കാര്‍ വിളിക്കാറില്ല എന്നാണ് മേരി മനോരമ ന്യൂസിനോട് പ്രതികരിക്കുന്നത്. ജില്ലാ സഹകരണ ബാങ്കില്‍ നിന്നും ലോണ്‍ എടുക്കുകയും സിനിമ കുറഞ്ഞതോടെ തിരിച്ചടവ് മുടങ്ങുകയുമായിരുന്നു.

ഇപ്പോള്‍ ജപ്തി നോട്ടീസുമെത്തി. ലോണ്‍ അടക്കാന്‍ വേണ്ടിയാണ് ലോട്ടറി വില്‍പ്പനയ്ക്ക് മേരി ഇറങ്ങിയത്. അതേസമയം, ആക്ഷന്‍ ഹീറോ ബിജുവിലെ മേരിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിന് ശേഷം പരസ്യങ്ങളിലും മേരി അഭിനയിച്ചിരുന്നു.

Latest Stories

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല