ഓണത്തിന് ആദ്യ ദൃശ്യ വിരുന്ന് നിവിന്‍ പോളിയുടേത്; 'ലവ് ആക്ഷന്‍ ഡ്രാമ' അഞ്ചിനെത്തും

ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന, നിവിന്‍ പോളി നായകനാകുന്ന “ലവ് ആക്ഷന്‍ ഡ്രാമ” ഓണത്തിന് ആദ്യമെത്തും. ചിത്രം സെപ്റ്റംബര്‍ അഞ്ചിന് തിയേറ്ററുകളിലെത്തും. പൃഥ്വിരാജിന്റെ ബ്രദേഴ്‌സ് ഡേ, മോഹന്‍ലാലിന്റെ ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന, രജിഷ വിജയന്റെ ഫൈനല്‍സ് എന്നിവയാണ് റിലീസിനൊരുങ്ങുന്ന മറ്റ് ഓണച്ചിത്രങ്ങള്‍. ഇട്ടിമാണിയും ബ്രദേഴ്‌സ് ഡേയും ഫൈനല്‍സും സെപ്റ്റംബര്‍ ആറിനാണ് തിയേറ്ററുകളിലെത്തുക.

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം നയന്‍താര മലയാള സിനിമയില്‍ മടങ്ങിയെത്തുന്ന ചിത്രം “ലവ് ആക്ഷന്‍ ഡ്രാമ”. ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജനപ്രിയ ചിത്രം വടക്കുനോക്കിയന്ത്രത്തിലെ നായക കഥാപാത്രങ്ങളുടെ പേരാണ് ഈ ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്കും. നിവിന്‍ പോളി തളത്തില്‍ ദിനേശനായി എത്തുമ്പോള്‍ നയന്‍താര ശോഭയായി എത്തുന്നു. കഥാപാത്രങ്ങളുടെ പേര് മാത്രമേയുള്ളൂ, കഥയും സ്വഭാവവും മറ്റൊന്നാണ്. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലെ കൂട്ടുകാര്‍ വീണ്ടും ഒന്നിക്കുന്നെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ഫന്റാസ്റ്റിക്ക് ഫിലിംസ്, എം സ്റ്റാര്‍ എന്റര്‍ടെയിന്റ്‌മെന്റ്‌സ് എന്നീ ബാനറുകളില്‍ അജു വര്‍ഗീസും വിശാഖ് പി സുബ്രഹ്മണ്യവുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീനിവാസന്‍, ഭഗത് മാനുവല്‍, ഹരികൃഷ്ണന്‍, മല്ലിക സുകുമാരന്‍, അജു വര്‍ഗീസ്, ജൂഡ് ആന്റണി എന്നിവര്‍ക്കൊപ്പം തമിഴില്‍ നിന്നും കന്നഡയില്‍ നിന്നുമുള്ള അഭിനേതാക്കളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പ്രതീഷ് എം. വര്‍മ്മ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ സംഗീതം ഷാന്‍ റഹമാനാണ്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ