ചര്‍ച്ചയായത് തടിയും രൂപമാറ്റവും! വിമര്‍ശകരുടെ വായ തനിയെ അടഞ്ഞു; മറ്റൊരു മലയാളി നടിയും ഇതുവരെ നേടാത്തത്, പുരസ്‌കാര നേട്ടത്തില്‍ നിവേദ

ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് നടി നിവേദ തോമസ് കടുത്ത ബോഡി ഷെയ്മിങ്ങിന് ഇരയായത്. ’35 ചിന്ന കഥ കാതു’ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കായി എത്തിയ താരത്തിന്റെ രൂപമാറ്റം ചര്‍ച്ചയാവുകയായിരുന്നു. ബോഡി ഷെയ്മിങ് കമന്റുകള്‍ ഒരുപാട് എത്തിയെങ്കിലും നടി പ്രതികരിച്ചിരുന്നില്ല. എന്നാല്‍ വിമര്‍ശകരുടെ വായ തനിയെ അടഞ്ഞിരിക്കുകയാണ് ഇപ്പോള്‍.

14 വര്‍ഷത്തിന് ശേഷം പ്രഖ്യാപിച്ച തെലങ്കാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരമാണ് നിവേദ സ്വന്തമാക്കിയത്, അതും ’35 ചിന്ന കഥ കാതു’ എന്ന ചിത്രത്തിലൂടെ. നന്ദ കിഷോറിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രം സെപ്റ്റംബര്‍ 6ന് ആണ് റിലീസ് ചെയ്തത്. ചിത്രത്തില്‍ രണ്ട് കുട്ടികളുടെ അമ്മയായ, സരസ്വതി എന്ന കഥാപാത്രത്തെയാണ് നിവേദ അവതരിപ്പിച്ചത്.

മികച്ച കുട്ടികളുടെ ചിത്രം, മികച്ച ബാലതാരം (അരുണ്‍ ദേവ്) എന്നീ പുരസ്‌കാരങ്ങളും 35 ചിന്ന കഥ കാതു സിനിമ നേടിയിട്ടുണ്ട്. തെലുങ്ക് താരം വിശ്വദേവ രചകോണ്ടയാണ് നായകനായത്. ഈ സിനിമയ്ക്കായാണ് നടി വണ്ണം കൂട്ടിയത് എന്ന കമന്റുകളും അന്ന് എത്തിയിരുന്നു. ഹോര്‍മോണ്‍ പ്രശ്‌നങ്ങളാണ് രൂപമാറ്റത്തിന് കാരണമെന്ന ചര്‍ച്ചകളും നടന്നിരുന്നു. ഈ വിമര്‍ശനങ്ങള്‍ക്കെല്ലാമുള്ള മറുപടിയാണ് നിവേദയുടെ അവാര്‍ഡ് നേട്ടം.

അതേസമയം, ‘വെറുതെ ഒരു ഭാര്യ’ എന്ന ചിത്രത്തില്‍ ജയറാമിന്റെ മകളായാണ് നിവേദ വെള്ളിത്തിരയില്‍ അരങ്ങേറുന്നത്. പിന്നീട് മധ്യവേനല്‍, പ്രണയം, ചാപ്പ കുരിശ്, റോമന്‍സ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. ‘എന്താടാ സജി’ ആണ് മലയാളത്തില്‍ നിവേദയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. തെലുങ്ക്, തമിഴ് ഭാഷകളില്‍ സജീവമാണ് താരം.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്