അക്ഷയ് സാറാണ് സെറ്റില്‍ എല്ലാവര്‍ക്കും ഭക്ഷണം വിളമ്പി തരുന്നത്; ബോളിവുഡ് അരങ്ങേറ്റ ചിത്രം 'മിഷന്‍ മംഗളി'നെ കുറിച്ച് നിത്യ മേനോന്‍

മംഗള്‍യാന്റെ കഥ പറയുന്ന അക്ഷയ് കുമാര്‍ ചിത്രം മിഷന്‍ മംഗളിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഈ സിനിമ മലയാളികളുടെ പ്രിയ താരം നിത്യ മേനോന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ്. ഐഎസ്ആര്‍ഒയിലെ ഒരു സാറ്റലൈറ്റ് ഡിസൈനറാണ് നിത്യയുടെ കഥാപാത്രം.

ട്രെയിലര്‍ ലോഞ്ചിനിടെ തന്റെ ആദ്യ ബോളിവുഡ് സിനിമയുടെ വിശേഷങ്ങളും നിത്യ പങ്കുവെച്ചു. “വളരെ മികച്ച അനുഭവമാണ് ബോളിവുഡില്‍ ലഭിച്ചത്. എന്റെ ആദ്യ സിനിമ മിഷന്‍ മംഗള്‍ ആയതില്‍ ഞാന്‍ വളരെ സന്തോഷവതിയാണ്. നല്ല സിനിമകളുടെ ഭാഗമാകണമെന്ന് എപ്പോഴും ആഗ്രഹിക്കുന്നതാണ്. ഇത് വളരെ നല്ല അനുഭവമാണ്,”
“ചിത്രീകരണത്തിനിടെ എല്ലാവരും ഒരുമിച്ചാണ് ഭക്ഷണം കഴിക്കുക. അക്ഷയ് സാര്‍ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ഭക്ഷണം എടുത്ത് തരും. നമ്മുടെ ടീം വളരെ നല്ല ടീമാണ്,” നിത്യ പറഞ്ഞു.

ജഗന്‍ സാക്ഷിയാണ് മിഷന്‍ മംഗള്‍ സംവിധാനം ചെയ്തത്. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോയും കേപ് ഓഫ് ഗുഡ് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ഇന്ത്യയുടെ ചൊവ്വാ ദൗത്യത്തിന്റെ അവിശ്വസനീയമായ യാഥാര്‍ത്ഥ്യം പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താനാണ് ഈ ചിത്രത്തിന്റെ ഭാഗമായതെന്ന് അക്ഷയ് കുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് 15ന് ചിത്രം തിയേറ്ററുകളിലെത്തും.

Latest Stories

കണ്‍സ്യൂമര്‍ ഫെഡിന്റെ കണക്കുകളില്‍ ഗുരുതര ക്രമക്കേടുകള്‍; ഒടുവില്‍ നടന്ന ഓഡിറ്റിംഗ് 2016ല്‍

സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജമാണ്, ജയിച്ചാൽ സിനിമയുപേക്ഷിക്കും: കങ്കണ

IPL 2024: തകർപ്പൻ വിജയത്തിന് പിന്നാലെ തനിനിറം കാട്ടി കോഹ്‌ലി, വീഡിയോ വൈറൽ

'ആരോപണം അടിസ്ഥാനരഹിതം, മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവുണ്ടായിട്ടില്ല'; കമ്പി മാറിയിട്ടെന്ന പരാതിയിൽ അസ്ഥിരോഗവിഭാഗം മേധാവി

ഭാര്യയുടെ ജനനേന്ദ്രിയം തുളച്ച് പൂട്ടിട്ട യുവാവ് അറസ്റ്റില്‍; അതിക്രമം അന്യ പുരുഷന്മാരുമായി ബന്ധമുണ്ടെന്ന സംശയത്തില്‍

IPL 2024: ഈ സ്വഭാവം കൊണ്ടാണ് ഇവര്‍ എങ്ങും എത്താതെ പോകുന്നത്; ബെംഗളൂരുവില്‍ ധോണിയോട് അനാദരവ്; ആര്‍സിബി കളിക്കാര്‍ക്കെതിരെ മുന്‍ താരങ്ങള്‍

കുഞ്ഞിന് അനക്കമില്ലെന്ന് അറിയിച്ചപ്പോള്‍ ഉറങ്ങുന്നതാകുമെന്ന് ഡോക്ടർ, ഗർഭസ്ഥശിശു മരിച്ചു; സർക്കാർ ആശുപത്രിക്കെതിരെ പരാതി

സെക്രട്ടേറിയറ്റ് ഉപരോധ സമരം ഫലം കണ്ടിരുന്നു; സോളാര്‍ സമര വിവാദത്തില്‍ പ്രതികരിച്ച് എംവി ഗോവിന്ദന്‍

ടൂറിസ്റ്റുകളെ ഓഫ് റോഡ് യാത്ര കൊണ്ടുപോവുന്ന ജീപ്പ് ഡ്രൈവർ; മാസ് മാത്രമല്ല ഈ ടർബോ ജോസ്; മിഥുൻ മാനുവൽ തോമസ് പറയുന്നു

ബോചെ ടി ലോട്ടറിയല്ല; അമിതവില ഈടാക്കുന്നില്ല; ബംബര്‍ ലോട്ടറി നടത്താന്‍ ഉദ്ദേശിക്കുന്നില്ല; സര്‍ക്കാര്‍ വാദം പൊള്ളയെന്ന് ബോബി ചെമ്മണൂര്‍