നിത്യ ദാസിന് ഒപ്പം ഫോട്ടോ എടുക്കുന്നതിനിടയില്‍ മുടിക്ക് തീപിടിച്ചു; ഒഴിവായത് വലിയ അപകടം

‘പള്ളിമണി’ എന്ന സിനിമയിലൂടെ തിരിച്ചു വരവിന് ഒരുങ്ങുകയാണ് നടി നിത്യ ദാസ്. വിവാഹത്തിന് ശേഷമായിരുന്നു നിത്യ സിനിമയില്‍ നിന്നും വിട്ടു നിന്നത്. നിലവില്‍ ടെലിവിഷന്‍ പരിപാടികളില്‍ ജഡ്ജായും നിത്യ എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ താരത്തിന് നിരവധി ആരാധകരുമുണ്ട്.

വലിയൊരു ദുരന്തം ഒഴിവായ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കൊടുവള്ളിയില്‍ ഒരു ബ്യൂട്ടിപാര്‍ലര്‍ ഉദ്ഘാടനത്തിന് വേണ്ടി എത്തിയതായിരുന്നു നിത്യ ദാസ്. ഉദ്ഘാടനത്തിന് ശേഷം എല്ലാവരും നിത്യയെ പരിചയപ്പെടുന്നതിന്റെയും സെല്‍ഫിയും ഫോട്ടോയും എടുക്കുന്നതിന്റെയും തിരക്കിലായിരുന്നു.

ഇതിനിടെ നിത്യയ്ക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാനായി എത്തിയ സ്ത്രീകളുടെ മുടിക്ക് തീപിടിക്കുകയായിരുന്നു. സ്ത്രീകള്‍ ആദ്യം സെല്‍ഫി എടുത്തു. അതിന് ശേഷം ഫോട്ടോയ്ക്ക് പോസ് കൊടുക്കവെയാണ് പിന്നില്‍ കത്തിച്ചുവച്ച മെഴുകുതിരിയില്‍ നിന്നും തീ മുടിയില്‍ പിടിച്ചത്.

തീ നന്നായി കത്തി തുടങ്ങിയപ്പോള്‍ തന്നെ നിത്യ ഇത് കണ്ടു. പേടിച്ച് കൂവി വിളിച്ച് നടി ഓടിയതോടെയാണ് മറ്റുള്ളവരും അത് കണ്ടത്. പെട്ടെന്ന് അണച്ചത് കാരണം വലിയ അപകടം ഉണ്ടായില്ല. സാരിയില്‍ തീ പിടിക്കാത്തത് തന്നെ ഭാഗ്യം. പെട്ടന്ന് താന്‍ പേടിച്ചു പോയി എന്ന് നിത്യ ദാസ് പിന്നീട് പറയുന്നതും വീഡിയോയില്‍ കാണാം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ