ഈയിടെ വില്ലനായി മാറിയിട്ടുണ്ട്, ഞങ്ങളെ കളിയാക്കാന്‍ വിളിച്ചതാണോ?'; നിത്യ ദാസിനോട് കയര്‍ത്ത് ബാല

നടന്‍ ബാലയുടെ വ്യക്തി ജീവിതവും അഭിപ്രായങ്ങളും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഒരു ഷോയില്‍ എത്തിയ ബാലയുടെയും ഭാര്യ എലിസബത്തിന്റെയും വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ‘ഞാനും എന്റാളും’ എന്ന പരിപാടിയില്‍ നിത്യ ദാസിനോട് ചൂടാകുന്നതായാണ് കാണിക്കുന്നത്.

ബാലയോടും എലിസബത്തിനോടും വിവാഹത്തെ കുറിച്ചുള്ള സങ്കല്‍പ്പം എന്തായിരുന്നു എന്നാണ് ചോദിക്കുന്നത്. ഇതിന് ബാല നല്‍കിയ മറുപടി പെണ്ണിനാണ് ബലം കൂടുതല്‍ എന്നാണ്. എന്നാല്‍ ഇടനെ തന്നെ നിത്യ ദാസ് ഇടപെടുന്നതും അങ്ങനെ പറയരുതെന്ന് പറയുന്നതും കാണാം. പരസ്പര ധാരണയാണ് ദാമ്പത്യം എന്നാണ് നിത്യ ദാസ് പറയുന്നത്.

പിന്നാലെ ബാലയുടെ മുഖഭാവം മാറുന്നത് കാണാം. നമ്മളെ കളിയാക്കാനായി എന്തോ പറയുകയാണ് എന്നാണ് ബാല പറയുന്നത്. ഷോയുടെ പ്രമോയിലാണ് ഇത് എത്തിയത്. ബാലയും എലിസബത്തും രസകരമായ ഗെയിമുകളില്‍ പങ്കെടുക്കുന്നതും വീഡിയോയില്‍ കാണാം. കാര്‍ഡ് എടുത്ത് അതിലുള്ള താരത്തെ ആംഗ്യഭാഷയിലൂടെ അവതരിപ്പിക്കുകയും അത് കണ്ടുപിടിക്കുകയും ചെയ്യുന്നതുമാണ് ഗെയിം.

വീഡിയോയില്‍ എലിസബത്ത് എടുക്കുന്നത് ഉണ്ണി മുകുന്ദന്റെ ചിത്രമാണ്. ഉണ്ണി മുകുന്ദന്‍ ആണെന്ന് അറിയിക്കാന്‍ ബാല ശ്രമിക്കുന്നത് തങ്ങള്‍ ഒരു ബെല്‍റ്റ് ആണെന്നാണ് നല്‍കുന്ന ക്ലു. വൈറലായി മാറിയ ‘നാന് ഉണ്ണിമുകുന്ദന്‍, അനൂപ് മേനോന്‍, പൃഥ്വിരാജ് ഞങ്ങളൊരു ബെല്‍റ്റ്’ എന്ന ഡയലോഗ് ഓര്‍മ്മപ്പെടുത്തുകയാണ് ബാല.

പിന്നാലെ വില്ലനാണോ എന്ന് ചോദിക്കുമ്പോള്‍ ബാലയ്ക്ക് പകരം കലാഭവന്‍ ഷാജോണ്‍ ഇടയില്‍ കയറി മറുപടി പറയുന്നുണ്ട്. ഈയ്യടുത്ത് ബാലയെ സംബന്ധിച്ച് വില്ലനായി മാറിയിട്ടുണ്ട് എന്നാണ് കലാഭവന്‍ ഷാജോണ്‍ പറയുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ