വ്യക്തിപരമായ കാര്യമാണ്, സുരേഷ് ഗോപിയുടെ ആ സിനിമ ഇനി ഒരിക്കലും സംഭവിക്കില്ല..; വ്യക്തമാക്കി നിഥിന്‍ രഞ്ജി പണിക്കര്‍

ജോഷിയുടെ സംവിധാനത്തില്‍ സുരേഷ് ഗോപി നായകനായ ‘ലേലം’ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകില്ലെന്ന് വ്യക്തമാക്കി നിഥിന്‍ രഞ്ജി പണിക്കര്‍. രഞ്ജി പണിക്കരുടെ തിരക്കഥയില്‍ 1997ല്‍ എത്തിയ ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുമെന്ന വാര്‍ത്തകള്‍ എത്തിയിട്ട് വര്‍ഷങ്ങളായി. രഞ്ജി പണിക്കരുടെ മകന്‍ നിഥിന്‍ സിനിമ ഒരുക്കുമെന്ന വാര്‍ത്തകളാണ് എത്തിയിരുന്നത്.

എന്നാല്‍ ‘ലേലം 2’ സംഭവിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നിഥിന്‍ രണ്‍ജി പണിക്കര്‍. നിഥിന്‍ ഒരുക്കുന്ന ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ സീരിസ് ‘നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ്’ പ്രമോഷന്‍ പരിപാടിക്കിടെയാണ് നിഥിന്‍ ലേലം 2 ഉപേക്ഷിച്ച കാര്യം തുറന്നു പറഞ്ഞത്. ലേലം 2 എന്ന പ്രോജക്ട് എനി നടക്കില്ല.

ഇപ്പോള്‍ ഇല്ല എന്നല്ല അത് നടക്കില്ല എന്ന് നിഥിന്‍ വ്യക്തമാക്കിയിരിക്കുകയാണ്. എന്താണ് അതിന് കാരണം എന്നത് വ്യക്തിപരമായ കാര്യമാണ് അത് പറയാന്‍ സാധിക്കില്ലെന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നിഥിന്‍ വ്യക്തമാക്കി. 2019ല്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു ലേലം 2 വരുമെന്ന് സുരേഷ് ഗോപി പറഞ്ഞത്.

ലേലത്തിലെ ആനക്കാട്ടില്‍ ചാക്കോച്ചി എന്ന കഥാപാത്രമായി സുരേഷ് ഗോപി വേഷമിടുമ്പോള്‍ കൊച്ചു ചാക്കോച്ചി എന്ന കഥാപാത്രമായി മകന്‍ ഗോകുല്‍ സുരേഷും എത്തുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. നിഥിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് രഞ്ജി പണിക്കര്‍ തന്നെ തിരക്കഥ ഒരുക്കുമെന്നും താരം പറഞ്ഞിരുന്നു.

അതേസമയം, സുരേഷ് ഗോപിയുടെ ആഘോഷിക്കപ്പെട്ട സിനിമകളില്‍ ഒന്നാണ് ലേലം. ചിത്രത്തിലെ സോമന്റെ കഥാപാത്രം ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. സോമന്റെ ആനക്കാട്ടില്‍ ഈപ്പച്ചന്‍ എന്ന കഥാപാത്രത്തിന്റെ ഡയലോഗുകള്‍ ഇന്നും ഹിറ്റാണ്. സിദ്ദിഖ്, മണിയന്‍പിള്ള രാജു, സ്ഫടികം ജോര്‍ജ്, എന്‍.എഫ് വര്‍ഗീസ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ