'കമ്മ്യൂണിസം എന്താണെന്ന് അറിയാമോ? രണ്ടു പേരും കടക്ക് പുറത്ത്';  നിരഞ്ജ് മണിയന്‍പിള്ളയുടെ 'വിവാഹ ആവാഹനം', ട്രെയ്‌ലര്‍

നിരഞ്ജ് മണിയന്‍പിള്ള രാജു നായകനാകുന്ന ‘വിവാഹ ആവാഹനം’ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. വിവാഹം ചെയ്യാനൊരുങ്ങുന്ന ഒരു യുവാവിന്റെ കഥയാണ് സിനിമ പറയുന്നത് എന്നാണ് ട്രെയ്‌ലറില്‍ നിന്നുള്ള സൂചന. സമകാലിക രാഷ്ട്രീയ സംഭവങ്ങളെ ട്രെയ്‌ലറില്‍ വിമര്‍ശിക്കുന്നുമുണ്ട്. സാജന്‍ ആലംമുട്ടില്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നിതാര, അജു വര്‍ഗീസ്, അലക്‌സാണ്ടര്‍ പ്രശാന്ത്, ഷിന്‍സ് ഷാന്‍, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, രാജീവ് പിള്ള, ബാലാജി ശര്‍മ്മ, സ്മൃതി അനീഷ്, നന്ദിനി, സാബുമോന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സാജന്‍ കെ. മാത്യുവും മിഥുന്‍ ചന്ദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മക്കുന്നത്.

നവംബര്‍ 18ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. വിഷ്ണു പ്രഭാകര്‍ ഛായാഗ്രഹണവും അഖില്‍ എ.ആര്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ചിത്രത്തിലെ നായിക നിതാര തന്നെയാണ് സിനിമയ്ക്ക് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. രാഹുല്‍ ആര്‍ ഗോവിന്ദയും വിനു തോമസും സംഗീതം ഒരുക്കുന്നു.

ബി.കെ ഹരിനാരായണന്‍, സാം മാത്യു എഡി, പ്രജീഷ് പ്രേം എന്നിവരാണ് ഗാനങ്ങള്‍ ഒരുക്കുന്നത്. ഡയലോഗ്-സംഗീത് സേനന്‍, സാജന്‍ ആലംമൂട്ടില്‍, ബിജിഎം-വിനു തോമസ്, ആര്‍ട്ട് ഡയറക്ഷന്‍-ഹംസ വള്ളിത്തോട്, കോസ്റ്റിയൂം-ആര്യ ജയകുമാര്‍, മേക്കപ്പ്-റോണക്‌സ് സേവിയര്‍, രതീഷ് കൃഷ്ണന്‍, സൗണ്ട് ഡിസൈന്‍-എം.ആര്‍ രാജകൃഷ്ണന്‍.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ